ETV Bharat / sitara

Pushpa to premiere on Amazon Prime Video: അല്ലു  ഫഹദ്‌ പോര്‌ ഇനി ഒടിടിയിലും - Pushpa OTT release

Pushpa to premiere on Amazon Prime Video : 'പുഷ്‌പ : ദ റൈസ്‌' ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേയ്‌ക്ക്‌. ജനുവരി ഏഴിനാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്.

Allu Arjun Pushpa  Pushpa to premiere on Amazon Prime Video  'പുഷ്‌പ : ദ റൈസ്‌' ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേയ്‌ക്ക്‌  പുഷ്‌പ ഇനി ഒടിടിയിലും  Pushpa OTT release  Pushpa box office collection
Pushpa to premiere on Amazon Prime Video : അല്ലു ഫഹദ്‌ പോര്‌ ഇനി ഒടിടിയിലും
author img

By

Published : Jan 5, 2022, 3:22 PM IST

Pushpa to premiere on Amazon Prime Video : തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍റെ സൂപ്പര്‍ ഹിറ്റ്‌ ബോക്‌സ്‌ ഓഫീസ്‌ ചിത്രം 'പുഷ്‌പ : ദ റൈസ്‌' ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേയ്‌ക്ക്‌. ജനുവരി ഏഴിനാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുഷ്‌പയുടെ ഒടിടി റിലീസ്‌ പ്രഖ്യാപനം.

Pushpa OTT release : 'അവന്‍ പോരാടും. അവന്‍ ഓടും. അവന്‍ കുതിക്കും. പക്ഷേ ഒരിക്കലും അവന്‍ കീഴടങ്ങില്ല. ജനുവരി ഏഴിന്‌ പ്രൈമിലൂടെ 'പുഷ്‌പ' കാണൂ. തെലുങ്ക്‌, തമിഴ്‌, മലയാളം, കന്നഡ എന്നീ ഭാഷകളില്‍..' -ഇപ്രകാരമായിരുന്നു ട്വീറ്റ്‌. സംവിധായകന്‍ എസ്‌ സുകുമാറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌.

പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്‌, കന്നഡ എന്നീ ഭാഷകളിലായി ഡിസംബര്‍ 17നാണ് 'പുഷ്‌പ : ദ റൈസ്‌' തിയേറ്ററുകളിലെത്തിയത്. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലുവിന്‍റെ നായികയായെത്തിയത്‌. ഫഹദ്‌ ഫാസില്‍ അല്ലുവിന്‍റെ വില്ലനായും പ്രത്യക്ഷപ്പെട്ടിരുന്നു. ഫഹദിന്‍റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'.

Pushpa box office collection : തിയേറ്ററുകളില്‍ വന്‍ വിജയം നേടി മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു 'പുഷ്‌പയുടെ' ബോക്‌സ്‌ ഓഫീസ്‌ കളക്ഷന്‍.

പുഷ്‌പയുടെ ഹിന്ദി പതിപ്പിന്‍റെ ഇതുവരെയുള്ള ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ 65 കോടിയാണ്. ഹിന്ദി പതിപ്പിന്‌ ആദ്യ ദിനം ലഭിച്ച കളക്ഷനെക്കാളും കൂടുതല്‍ കളക്ഷന്‍ 17ാം ദിനം ലഭിച്ചിരുന്നു. ആദ്യ ദിനം 3.33 കോടി സ്വന്തമാക്കിയ ചിത്രം മൂന്നാമത്തെ ശനിയാഴ്‌ച നേടിയത് 6.25 കോടിയാണ്.

ക്രിസ്‌തുമസ്‌ റിലീസായെത്തിയ 'സ്‌പൈഡര്‍ മാന്‍ : നോ വേ ഹോം', '83' എന്നീ ചിത്രങ്ങളെയും കടത്തിവെട്ടിയാണ് 'പുഷ്‌പ' ബോക്‌സ്‌ ഓഫിസില്‍ മികച്ച വിജയം കൈവരിച്ചത്. 'പുഷ്‌പ : ദ റൂള്‍' എന്ന പേരില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം തന്നെ ആരംഭിക്കും.

Also Read : Radhe Shyam release postponed: 'രാധേ ശ്യാമിന്' ഒമിക്രോൺ പേടി, ആര്‍ആര്‍ആറിന് പിന്നാലെ റിലീസ് മാറ്റുന്ന ചിത്രങ്ങളുടെ എണ്ണം കൂടുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.