ETV Bharat / sitara

'രാം സേതു' ചിത്രീകരണത്തിന് അക്ഷയ് കുമാർ അയോധ്യയിലേക്ക് - രാം സേതു അയോധ്യ വാർത്ത

അക്ഷയ് കുമാറും സംവിധായകൻ അഭിഷേക് ശർമ, ക്രിയേറ്റീവ് സംവിധായകൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരും ഈ മാസം 18ന് അയോധ്യയിലെത്തും.

Ram Set news  Ram Setu shoot news  Akshay Kumar ayodhya latest news  Akshay Kumar movie news  അക്ഷയ് കുമാർ അയോധ്യ വാർത്ത  രാം സേതു അക്ഷയ് കുമാർ വാർത്ത  അക്ഷയ് കുമാർ രാം സേതു സിനിമ വാർത്ത  രാം സേതു അയോധ്യ വാർത്ത  ram setu ayodhya news
രാം സേതു ചിത്രീകരണത്തിന് അക്ഷയ് കുമാർ അയോധ്യയിലേക്ക്
author img

By

Published : Mar 15, 2021, 4:23 PM IST

മുംബൈ: രാം സേതുവിന്‍റെ ചിത്രീകരണത്തിന് നടൻ അക്ഷയ് കുമാർ അയോധ്യയിലേക്ക്. ബച്ചൻ പാണ്ഡെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായതിനാൽ തന്‍റെ അടുത്ത ചിത്രം രാം സേതുവിന്‍റെ മുഹൂർത്ത ഷോട്ടിനായി ബോളിവുഡ് നടൻ ഈ മാസം 18ന് അയോധ്യയിലെത്തും. ഒപ്പം സിനിമയുടെ സംവിധായകൻ അഭിഷേക് ശർമ, ക്രിയേറ്റീവ് സംവിധായകൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരും അയോധ്യയിലേക്ക് തിരിക്കും.

രാമന്‍റെ തന്നെ ജന്മഭൂമിയിൽ വച്ച് സിനിമയുടെ മുഹൂർത്ത ഷോട്ട് ചിത്രീകരിക്കണമെന്ന ആശയം മുന്നോട്ട് വച്ചത് ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. ശ്രീരാന്‍റെ അനുഗ്രഹത്തോടെ സിനിമ തുടങ്ങണമെന്നാണ് ദ്വിവേദിയുടെ അഭിപ്രായം. തുടർന്ന് മുംബൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ ചിത്രത്തിന്‍റെ ലൊക്കേഷനാകും. രാം സേതു എന്ന ബോളിവുഡ് ചിത്രത്തിൽ പുരാവസ്തു ഗവേഷകന്‍റെ വേഷമാണ് അക്ഷയ് കുമാറിന്. ജാക്വലിൻ ഫെർണാണ്ടസാണ് ചിത്രത്തിലെ നായിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.