മുംബൈ: ബെയർ ഗ്രിൽസിനൊപ്പം 'മാൻ വേഴ്‌സസ് വൈൽഡി'ൽ ബോളിവുഡ് താരം അക്ഷയ് കുമാറും. ഡിസ്‌കവറി ചാനലിന്‍റെ ജനപ്രിയ ടിവി ഷോയുടെ ചിത്രീകരണത്തിനായി താരം ഇന്ന് മൈസൂരിലെത്തി. നാളെയായിരിക്കും ഷൂട്ടിങ് ആരംഭിക്കുന്നത്. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരിക്കും ചിത്രീകരണം. നേരത്തെ സൂപ്പർസ്റ്റാർ രജനീകാന്തും 'മാൻ വേഴ്‌സസ് വൈൽഡി'ൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൂന്ന് ദിവസത്തെ ചിത്രീകരണമാണ് ബെയർ ഗ്രിൽസിനൊപ്പം രജനീകാന്തിനുള്ളത്. പരിപാടിയുടെ ആദ്യ എപ്പിസോഡിനാണ് രജനീകാന്തുമായി ഡിസ്‌കവറി ചാനൽ കരാറിലേർപ്പെട്ടത്. അതേസമയം, സൂര്യവൻശിയാണ് അക്ഷയ് കുമാറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
രജനീകാന്തിന് ശേഷം ബെയർ ഗ്രിൽസിനൊപ്പം അക്ഷയ് കുമാറും - Akshay Kumar manvs wild
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ചുള്ള ചിത്രീകരണം നാളെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ