ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടര്‍ന്ന് നിരവധി വിവാദങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ താരത്തിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം. ശരീരത്തില്‍ മുറിവുകളോ പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴുത്തില്‍ തുണി കുരുങ്ങിയതിന്‍റെ പാടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞു.
എയിംസിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ താരത്തിന്‍റെ കുടുംബവും ബന്ധുക്കളും ആരോപിച്ച കൊലപാതകമാണെന്ന വാദം പൊളിയുകയാണ്. ആത്മഹത്യയാണെന്നാണ് കണ്ടെത്തലെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള അന്വേഷണം സിബിഐ തുടരാനാണ് സാധ്യത. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ജൂണ്‍ നാലിനാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷിച്ച മുംബൈ പൊലീസും ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.