സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്നും കാൽനടയായി മുംബൈയിലേക്ക് യാത്ര ചെയ്‌ത ആരാധകന്‍ ഒടുവില്‍ നടന്‍റെ അടുത്തെത്തി. വികരബാദ് സ്വദേശിയായ വെങ്കടേശ് എന്ന ബാലന്‍ തന്‍റെ അടുത്തെത്തിയ വിവരം സോനു സൂദാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
വെങ്കടേശ് പ്രചോദനമാണെന്ന് സോനു സൂദ്
'വെങ്കടേശ്... ഹൈദരാബാദ് മുതൽ മുംബൈ വരെ എന്നെ കാണാനായി നഗ്നപാദനായി നടന്നുവന്നിരിക്കുന്നു. ഗതാഗതം ക്രമീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടും അവന്‍ അതിന് വഴങ്ങിയില്ല. അവൻ ശരിക്കും പ്രചോദനമാണ്... എന്നിരുന്നാലും, ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല....' വെങ്കടേശിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം സോനു കുറിച്ചു.
-
Venkatesh, walked barefoot all the way from Hyd to Mumbai to meet me, despite me making efforts to arrange some sort of transportation for him. He is truly inspiring & has immensely humbled me
— sonu sood (@SonuSood) June 10, 2021 " class="align-text-top noRightClick twitterSection" data="
Ps. I, however, don’t want to encourage anyone to take the trouble of doing this, ❣️ pic.twitter.com/f2g5wU39TM
">Venkatesh, walked barefoot all the way from Hyd to Mumbai to meet me, despite me making efforts to arrange some sort of transportation for him. He is truly inspiring & has immensely humbled me
— sonu sood (@SonuSood) June 10, 2021
Ps. I, however, don’t want to encourage anyone to take the trouble of doing this, ❣️ pic.twitter.com/f2g5wU39TMVenkatesh, walked barefoot all the way from Hyd to Mumbai to meet me, despite me making efforts to arrange some sort of transportation for him. He is truly inspiring & has immensely humbled me
— sonu sood (@SonuSood) June 10, 2021
Ps. I, however, don’t want to encourage anyone to take the trouble of doing this, ❣️ pic.twitter.com/f2g5wU39TM
വെങ്കടേശിന്‍റെ യാത്രയുടെ പ്രചോദനം
കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയതോടെ കുടുംബത്തിന്‍റെ ഏക വരുമാനോപാധിയായ അച്ഛന്‍റെ ഓട്ടോറിക്ഷ പണം ഇടപാടുകാര്‍ കൊണ്ടുപോയി. പ്രിയ താരം സോനു സൂദിനെ കണ്ട് സഹായം അഭ്യര്‍ഥിക്കാനാണ് വെങ്കടേശ് മുംബൈയിലേക്ക് കാല്‍നടയായി പുറപ്പെട്ടത്.
Also read: സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്നും കാൽനടയായി ആരാധകന്‍ മുംബൈയിലേക്ക്
പകല്‍ മുഴുവന്‍ യാത്ര ചെയ്യും. രാത്രി ഏതെങ്കിലും ക്ഷേത്രത്തിന്‍റെ അഭയകേന്ദ്രത്തില്‍ താമസിക്കും. വെങ്കടേശിന്‍റെ കഥ കേട്ടവര്‍ അവന് ഭക്ഷണവും താമസവും തരപ്പെടുത്തി നല്‍കിയിരുന്നു. ജൂൺ ഒന്നിനാണ് വെങ്കിടേശ് യാത്ര തിരിച്ചത്.