Om The Battle Within release date : ബോളിവുഡ് താരം ആദിത്യ റോയ് കപൂറിന്‍റെ പുതിയ ചിത്രം 'ഓം: ദ ബാറ്റില്‍ വിത്തിന്‍' റിലീസിനൊരുങ്ങുകയാണ്. ജൂലൈ 21നാണ് 'ഓം ദ ബാറ്റില്‍ വിത്തിന്‍' പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക.
Om The Battle Within poster: സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന ആദിത്യ റോയ് ആണ് പോസ്‌റ്ററില്‍. ആദിത്യ റോയ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പോസ്റ്റര്‍ പങ്കുവയ്ക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Also Read: 'അമ്മയുടെ വിയോഗത്തില്‍ നിന്നും കര കയറാന്‍ പിന്തുണക്കണം'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി സിദ്ധാര്‍ഥ്
Aditya Roy Kapur post on Om release: 'ഓം! ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 1ന് ചിത്രം പ്രദര്‍ശനത്തിനെത്തും.' -ആദിത്യ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. 'ഓം ദ ബാറ്റില്‍ വിത്തിന്‍' എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പോസ്‌റ്റര്‍ പങ്കുവച്ചത്. ചിത്രത്തിനായി കുങ് ഫു, തായ് ചി തുടങ്ങിയവയില്‍ ആദിത്യ റോയ് പരിശീലനം നേടിയിരുന്നു.
Om The Battle Within cast and crew: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദിത്യ റോയ് കപൂറും സഞ്ജന സാംഘിയുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. പ്രേക്ഷകര്‍ ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ലുക്കിലാകും ഇരുവരും സിനിമയില്‍ പ്രത്യക്ഷപ്പെടുക. കപില്‍ വെര്‍മയാണ് സംവിധാനം. സീ സ്‌റ്റുഡിയോ, ഷൈറ ഖാന്‍, അഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.