ETV Bharat / sitara

അഭിനയം മാത്രമല്ല, സണ്ണിക്ക് ഫുട്ബോളും നിസാരം! - sunny leone latest news

ഡല്‍ഹി ബുള്‍സിന്‍റെ ഔദ്യോഗിക ബ്രാന്‍റ് അംബാസിഡര്‍ കൂടിയായ സണ്ണി ലിയോണി ടീമിന്‍റെ ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് ഫുട്ബോള്‍ കളിച്ചത്

അഭിനയം മാത്രമല്ല, സണ്ണിക്ക് ഫുട്ബോളും നിസാരം!
author img

By

Published : Nov 21, 2019, 3:09 PM IST

ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ കോടികണക്കിന് ആരാധകരുള്ള താരസുന്ദരിയാണ് സണ്ണി ലിയോണി. തന്‍റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം പുതിയൊരു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. പന്ത് തട്ടികൊണ്ട് ഓടിയെത്തി ഗോള്‍ വലകുലുക്കുന്ന സണ്ണിയാണ് വീഡിയോയില്‍ ഉള്ളത്. ഏതൊരു തുടക്കകാരനെയും പോലെ ആദ്യം ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടാംവട്ടം സണ്ണി ഗോള്‍ വീഴ്ത്തി.

ഡല്‍ഹി ബുള്‍സിന്‍റെ ഔദ്യോഗിക ബ്രാന്‍റ് അംബാസിഡര്‍ കൂടിയായ താരം ടീമിന്‍റെ ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് കളത്തിലിറങ്ങി ഫുട്ബോളില്‍ ഒരു കൈ നോക്കിയത്. ലിയോണി എന്നെഴുതിയ 13ആം നമ്പര്‍ ജേഴ്സിയണിഞ്ഞ് താരം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ആവേശംപകരാന്‍ ആരാധകരും എത്തിയിരുന്നു. വീഡിയോ ഇപ്പോള്‍ വൈറലാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.