ETV Bharat / sitara

അര്‍ബാസ് ഖാനൊപ്പം പ്രിയ, ശ്രീദേവി ബംഗ്ലാവ് ട്രെയിലര്‍ പുറത്തിറങ്ങി - പ്രിയ വാര്യര്‍ ശ്രീദേവി ബംഗ്ലാവ്

നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് 'ശ്രീദേവി ബംഗ്ലാവിന്‍റെ'ട്രെയിലര്‍ റിലീസ് ചെയ്തത്

Sridevi bungalow Trailer  Priya Warrier 1st bollywood movie Sridevi bungalow  Priya Warrier bollywood movie Sridevi bungalow Trailer  Priya Warrier Sridevi bungalow Trailer  ശ്രീദേവി ബംഗ്ലാവ് ട്രെയിലര്‍  പ്രിയ വാര്യര്‍ ശ്രീദേവി ബംഗ്ലാവ്  നടി പ്രിയ വാര്യര്‍
അര്‍ബാസ് ഖാനൊപ്പം പ്രിയ, ശ്രീദേവി ബംഗ്ലാവ് ട്രെയിലര്‍ പുറത്തിറങ്ങി
author img

By

Published : Sep 24, 2020, 1:47 PM IST

ഒറ്റ ഗാനത്തിലൂടെ സൈബര്‍ ലോകത്തെ സെന്‍സേഷനായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ, പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ വിവാദങ്ങളും സിനിമയെ പിന്തുടര്‍ന്നിരുന്നു. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങളും വിവാദവും. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പ്രശാന്ത് മാമ്പുള്ളിയുടേത് തന്നെയാണ് കഥയും. ക്രൈം ത്രില്ലര്‍ ഗണത്തിപ്പെടുന്നതാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.