ബോളിവുഡിലടക്കം അഭിനയിച്ച് കഴിവ് തെളിയിച്ച തെന്നിന്ത്യന്‍ അഭിനേത്രി നിത്യ മേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന ബഹുഭാഷ ചിത്രം ഗമനത്തിലെ താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗായിക ശൈലപുത്രി ദേവിയായിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നിത്യയുടെ സിനിമ കരിയറിലെ വ്യത്യസ്ഥമായ റോള്‍ കൂടിയാണ് ഗമനത്തിലേത്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരും എറ്റെടുത്തു. നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്‍റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. കഥയും തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്.
ഗമനത്തിലെ നിത്യ മേനോന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി - ഗമനത്തിലെ നിത്യാ മേനോന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍
ഗായിക ശൈലപുത്രി ദേവിയായിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്