ETV Bharat / sitara

കൊവിഡില്‍ നിന്നും മുക്തി, സന്തോഷം പങ്കുവെച്ച് മലൈക അറോറ - മലൈക അറോറ സിനിമകള്‍

താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കൊവിഡ് വിമുക്തി നേടിയ സന്തോഷം പങ്കുവെച്ചത്. വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു മലൈക.

actress Malaika Arora recovers from coronavirus  actress Malaika Arora covid news  Malaika Arora covid updates  Malaika Arora recovers from coronavirus  മലൈക അറോറക്ക് കൊവിഡില്‍ നിന്നും മുക്തി  മലൈക അറോറ കൊവിഡ് വാര്‍ത്തകള്‍  മലൈക അറോറ സിനിമകള്‍  മലൈക അറോറ വാര്‍ത്തകള്‍
കൊവിഡില്‍ നിന്നും മുക്തി, സന്തോഷം പങ്കുവെച്ച് മലൈക അറോറ
author img

By

Published : Sep 20, 2020, 3:40 PM IST

ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച താരങ്ങളില്‍ ഒരാളായിരുന്നു നടിയും മോഡലും ഡാന്‍സറുമായ മലൈക അറോറ. കാമുകന്‍ അര്‍ജുന്‍ കപൂറിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ പരിശോധന നടത്തിയപ്പോഴാണ് മലൈകയ്ക്കും കൊവിഡ് ബാധയുള്ളതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ ഏഴിനായിരുന്നു മലൈകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ താരം രോഗവിമുക്തി നേടിയിരിക്കുകയാണ്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കൊവിഡ് വിമുക്തി നേടിയ സന്തോഷം പങ്കുവെച്ചത്. വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു മലൈക. 'ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം മലൈക അറോറ കുറിച്ചു. തനിക്ക് ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ നല്‍കിയ ഡോക്ടര്‍മാര്‍ക്കും ബിഎംസിക്കും നന്ദി അറിയിക്കുന്നുവെന്നും മലൈക കുറിച്ചു. തനിക്ക് അളവറ്റ പിന്തുണ നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആരാധകര്‍ക്കും മലൈക നന്ദി അറിയിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി തുടരണമെന്നും മലൈക കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 'ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍' റിയാലിറ്റി ഷോയിലെ വിധികര്‍കര്‍ത്താവായ മലൈക ഇപ്പോള്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ്. ആരോഗ്യസ്ഥിതി പൂര്‍ണമായും വീണ്ടെടുത്താല്‍ മലൈക തിരിച്ച് വരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.