ETV Bharat / sitara

'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന വിശേഷണത്തില്‍ സന്തോഷമെന്ന് നടന്‍ സിദ്ധാര്‍ഥ് - South ka Swara Bhasker

സിദ്ധാര്‍ഥിനെ പോലെ തന്നെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സ്വര ഭാസ്‌കര്‍

സൗത്തിലെ സ്വര ഭാസ്‌കര്‍  നടന്‍ സിദ്ധാര്‍ഥ് സ്വര ഭാസ്‌കര്‍  സിദ്ധാര്‍ഥ് സ്വര ഭാസ്‌കര്‍  Actor Siddharth South ka Swara Bhasker  South ka Swara Bhasker  Swara Bhasker related story
'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന വിശേഷണത്തില്‍ സന്തോഷമെന്ന് നടന്‍ സിദ്ധാര്‍ഥ്
author img

By

Published : May 7, 2021, 4:05 PM IST

സൗത്തിലെ സ്വര ഭാസ്‌കര്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയുമായി നടന്‍ സിദ്ധാര്‍ഥ്. സ്വരയുമായി താരതമ്യം ചെയ്യുന്നതില്‍ സന്തോഷമെന്നാണ് താരം കുറിച്ചത്. 'ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്‌കര്‍ എന്ന് വിളിക്കുന്നു. ഒരു കാര്യം വ്യക്തമാക്കാം..... എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സ്വരയാകാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ സുന്ദരിയും വിസ്മയിപ്പിക്കുന്ന വ്യക്തിയുമാണ്' സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തു.

  • Hindi speaking junta calling me south Ka @ReallySwara .

    Just to clarify...I would happily be Swara from anywhere or anytime. She's awesome and a cutie. ❤️

    — Siddharth (@Actor_Siddharth) May 6, 2021 " class="align-text-top noRightClick twitterSection" data=" ">

സിദ്ധാര്‍ഥിന്‍റെ ട്വീറ്റിന് സ്വര ഭാസ്‌കറും മറുപടി നല്‍കി. താങ്കള്‍ ഇന്ത്യയുടെ സിദ്ധാര്‍ഥാണെന്നാണ് സ്വര കുറിച്ചത്. ഇത്രയും ശക്തമായൊരു ശബ്ദത്തിന് നന്ദി എന്നും സ്വര ട്വീറ്റിന് മറുപടിയായി കുറിച്ചു.

  • You are India ka Siddharth and we are soooooo thankful for you! ♥️
    Also, hey Hottie! 🤓🤓😍😍 https://t.co/u03BsphkF6

    — Swara Bhasker (@ReallySwara) May 6, 2021 " class="align-text-top noRightClick twitterSection" data=" ">

സിദ്ധാര്‍ഥിനെ പോലെ തന്നെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സ്വര ഭാസ്‌കര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടികാട്ടി സ്വര ഭാസ്‌കര്‍ ശക്തമായി പ്രതികരിച്ചിരുന്നു.

വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ട്വീറ്റ് ചെയ്‌തതിന് ചിലര്‍ സിദ്ധാര്‍ഥിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണികളില്‍ മുട്ടുമടക്കാതെ തെറ്റിനെതിരെ ശക്തമായി പ്രതികരിക്കുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് സിദ്ധാര്‍ഥ്.

Also read: അല്ലു അര്‍ജുന്‍റെ 'പുഷ്പ'യ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.