ETV Bharat / sitara

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മരം നട്ട് സഞ്ജയ് ദത്ത് - കെജിഎഫ്

എംപി സന്തോഷ് കുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ച് സഞ്ജയ് ദത്ത് എത്തുകയും ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമാകുകയും ചെയ്‌തത്. പിറന്നാള്‍ ദിനത്തില്‍ സഞ്ജയ് ദത്തിനൊപ്പം നല്ലൊരു പ്രവൃത്തി നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷം സന്തോഷ് കുമാര്‍ എംപിയും ട്വിറ്ററിലൂടെ പങ്കുവെച്ചു

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മരം നട്ട് സഞ്ജയ് ദത്ത്  മരം നട്ട് സഞ്ജയ് ദത്ത്  Actor Sanjay Dutt planted a sapling along with TRS MP Joginpally Santosh Kumar  Actor Sanjay Dutt planted a sapling  Sanjay Dutt Shilparamam in Hyderabad  കെജിഎഫ്  KGF
ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മരം നട്ട് സഞ്ജയ് ദത്ത്
author img

By

Published : Dec 8, 2020, 9:12 AM IST

ഇന്ത്യൻ സിനിമ ലോകത്ത് നിന്നുള്ളവരുടെ പ്രവര്‍ത്തി കൊണ്ട് അടുത്തിടെ ശ്രദ്ധ നേടിയ ഗ്രീൻ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായിരിക്കുകയാണ് ബോളിവുഡ് ബാബ സഞ്ജയ് ദത്ത്. നേരത്തെ മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാര്‍ജുന, സാമന്ത തുടങ്ങി ഒട്ടേറെ പേര്‍ സിനിമ രംഗത്ത് നിന്ന് ഗ്രീൻ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായിട്ടുണ്ട്. ഹൈദരാബാദിലെ ശില്‍പരാമിലാണ് തെലങ്കാന രാഷ്ട്ര സമിതി എംപി ജോഗിനപള്ളി സന്തോഷ് കുമാറിന്‍റെ സാന്നിധ്യത്തില്‍ സഞ്ജയ് ദത്ത് മരം നട്ടത്.

എംപി സന്തോഷ് കുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ച് സഞ്ജയ് ദത്ത് എത്തുകയും ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമാകുകയും ചെയ്തത്. പിറന്നാള്‍ ദിനത്തില്‍ സഞ്ജയ് ദത്തിനൊപ്പം നല്ലൊരു പ്രവൃത്തി നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷം സന്തോഷ് കുമാര്‍ എംപിയും ട്വിറ്ററിലൂടെ പങ്കുവെച്ചു. ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'വിന്‍റെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രീകരണത്തിനായി സഞ്ജയ് ദത്ത് ഹൈദരാബാദിലെത്തിയതാണ്.

  • Telangana: Actor Sanjay Dutt planted a sapling along with TRS MP Joginapally Santosh Kumar, at Shilparamam in Hyderabad yesterday, under the latter's Green Indian Challenge program. pic.twitter.com/Ilg0pGTbu7

    — ANI (@ANI) December 8, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 2021ന്‍റെ ആദ്യ പകുതിയിൽ തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അധീരയെന്നാണ് സഞ്ജയ് ദത്ത് കഥാപാത്രത്തിന്‍റെ പേര്. കന്നട നടന്‍ യഷാണ് ചിത്രത്തില്‍ നായകന്‍. ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നഡക്ക് പുറമെ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും കെജിഎഫ് പ്രദർശനത്തിന് എത്തും. ഹോംബാലെ ഫിലിംസാണ് നിർമാതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.