ETV Bharat / sitara

പ്രധാനമന്ത്രിയായി സെയ്‌ഫ് അലി ഖാന്‍, താണ്ഡവ് 'അസല്‍' പൊളിറ്റിക്കല്‍ ത്രില്ലര്‍

അലി അബ്ബാസ് സഫറാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിമാന്‍ഷു കിഷന്‍ മെഹ്റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്

author img

By

Published : Jan 6, 2021, 10:20 AM IST

actor saif ali khan Tandav trailer out now  പ്രധാനമന്ത്രിയായി സെയ്‌ഫ് അലി ഖാന്‍, താണ്ഡവ് അസല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍  സെയ്‌ഫ് അലി ഖാന്‍ വെബ് സീരിസ്  സെയ്‌ഫ് അലി ഖാന്‍ വാര്‍ത്തകള്‍  Tandav trailer out now  Tandav web series
പ്രധാനമന്ത്രിയായി സെയ്‌ഫ് അലി ഖാന്‍, താണ്ഡവ് 'അസല്‍' പൊളിറ്റിക്കല്‍ ത്രില്ലര്‍

സെയ്‌ഫ് അലി ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന ആമസോണ്‍ പ്രൈം വെബ് സീരിസ് താണ്ഡവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൊളിറ്റിക്കല്‍ ത്രില്ലറായ സീരിസിന്‍റെ രണ്ട് മിനിറ്റും 59 സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയായാണ് സെയ്‌ഫ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അലി അബ്ബാസ് സഫറാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിമാന്‍ഷു കിഷന്‍ മെഹ്റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്. ഒമ്പത് എപ്പിസോഡുകളായുള്ള സീരിസ് ജനുവരി 15 മുതല്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.

  • " class="align-text-top noRightClick twitterSection" data="">

ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിതാവിന്‍റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് എത്തുന്ന മകനായാണ് സെയ്‌ഫ് അഭിനയിച്ചിരിക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും വിദ്യാര്‍ഥി രാഷ്ട്രീയവുമെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിംപിള്‍ കപാഡിയ ആദ്യമായാണ് ഒരു വെബ് സീരിസില്‍ അഭിനയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.