എറണാകുളം: നടൻ മാധവൻ സംവിധായകനായി തുടക്കം കുറിക്കുന്ന സിനിമയാണ് റോക്കട്രി: ദി നമ്പി എഫക്റ്റ്. ഐഎസ്‌ആർഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയാണിത്. ആദ്യം ആനന്ദ് മഹാദേവനായിരുന്നു സിനിമയുടെ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. മാധവൻ സഹസംവിധായകനുമായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആനന്ദ് മഹാദേവൻ സംവിധായകൻ സ്ഥാനത്തിൽ നിന്ന് പിന്മാറിയതോടെ മാധവൻ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സിനിമക്കായുള്ള സംഗീതം റെക്കോർഡ് ചെയ്യുന്ന വീഡിയോ മാധവൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മാസിഡോണിയ സിംഫോണിക് ഓർകസ്‌ട്രയുമായി ചേർന്നാണ് സംഗീതം ഒരുക്കുന്നത്. സാം സി.എസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം വേദ, കൈതി എന്നീ ഹിറ്റ് സിനിമകൾക്ക് ഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കിയ സംഗീത സംവിധായകൻ കൂടിയാണ് സാം. ട്രൈ കളർ ഫിലിംസും, വർഗീസ് മൂലൻ പിക്‌ച്ചേർസുമാണ് റോക്കട്രി സിനിമയുടെ നിർമാതാക്കൾ. ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.