കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സിനിമാമേഖലയും സജീവമാണ്. രാജ്യം അതീവ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ സന്നദ്ധരാണെന്ന് സിനിമാതാരങ്ങളും സംവിധായകരും അറിയിക്കുകയാണ്.
കൊവിഡിനെ സംബന്ധിച്ച് ശരിയായ വിവരങ്ങൾ കൈമാറുന്നതിനും സഹായ അഭ്യർഥനകൾ ക്രോഡീകരിക്കുന്നതിനും തങ്ങളുടെ പുതിയ സിനിമയായ ആർആർആറിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിട്ടുനൽകുന്നുവെന്ന് ഇന്ത്യയിലെ പ്രമുഖ സംവിധായകൻ എസ്.എസ് രാജമൗലി പറഞ്ഞിരുന്നു. ഇപ്പോഴിതാ, കൊവിഡ് പ്രവർത്തനങ്ങൾക്കായി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എൻജിഒക്ക് വിട്ടുനൽകിയിരിക്കുകയാണ് ബോളിവുഡ് നടൻ ജോൺ എബ്രഹാമും.
ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ എന്നിവക്കായി ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കുന്ന എൻജിഒ സംഘടനക്കാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജ് കൈമാറുന്നതെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എന്ത് കാര്യങ്ങളും ചെയ്യാമെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
താരത്തിന്‍റെ പോസ്റ്റിന് ശേഷം രക്തദാനത്തിനും പ്ലാസ്മ ദാനത്തിനും സന്നദ്ധരായവർ മുന്നോട്ട് വരാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വിവരങ്ങളാണ് ജോൺ എബ്രഹാമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളത്. ആരാധകരും അദ്ദേഹത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ച് പ്രതികരിച്ചിട്ടുണ്ട്.
Also Read: ജോൺ എബ്രഹാമിന്‍റെ സത്യമേവ ജയതേ 2 വൈകും; സൽമാൻ ചിത്രത്തിനൊപ്പം റിലീസിനെത്തില്ല
ജൂനിയർ എൻടിആറും ആലിയ ഭട്ടും രാംചരണും അഭിനയിക്കുന്ന ആർആർആർ ചിത്രത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും കൊവിഡ് വിവരങ്ങൾ പങ്കുവക്കുന്നതിനായി വിട്ടുനൽകിയിരുന്നു.
"ഈ സമയം കഠിനമാണ്. കൃത്യമായ വിവരങ്ങൾ നൽകേണ്ട ഈ മണിക്കൂറിൽ ഞങ്ങളുടെ ടീം അതിനുള്ള ശ്രമം നടത്തുന്നു. ആർആർആർ മൂവി എന്ന അക്കൗണ്ട് നിങ്ങൾക്ക് പിന്തുടരാം. നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സഹായം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും," രാജമൗലി ട്വിറ്ററിലൂടെ അറിയിച്ചു.
-
The times are tough and our team is doing its bit in this hour of need to provide authentic information.
— rajamouli ss (@ssrajamouli) April 29, 2021 " class="align-text-top noRightClick twitterSection" data="
You can follow @RRRMovie to get some information and we might be able to coordinate and provide some help to someone around you. #CovidInfo #Covid19IndiaHelp
">The times are tough and our team is doing its bit in this hour of need to provide authentic information.
— rajamouli ss (@ssrajamouli) April 29, 2021
You can follow @RRRMovie to get some information and we might be able to coordinate and provide some help to someone around you. #CovidInfo #Covid19IndiaHelpThe times are tough and our team is doing its bit in this hour of need to provide authentic information.
— rajamouli ss (@ssrajamouli) April 29, 2021
You can follow @RRRMovie to get some information and we might be able to coordinate and provide some help to someone around you. #CovidInfo #Covid19IndiaHelp
പൊതുസമൂഹത്തിന്‍റെ ശ്രദ്ധ വളരെയധികം ലഭിക്കുന്ന താരങ്ങളുടെയും സിനിമകളുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും അക്കൗണ്ടും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ചികിത്സയെയും പറ്റിയുള്ള വിവരങ്ങൾ പങ്കുവക്കാൻ ഉപയോഗിക്കുന്നത് വഴി ഏറ്റവും വേഗത്തിൽ, കൂടുതൽ ആളുകളിലേക്ക് ആശയവിനിമയം നടത്താനാകും.