മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച അഭിഷേക് ബച്ചന്‍റെ പുതിയ ഗെറ്റപ്പ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നീട്ടി വെട്ടിയിറക്കിയ മുടിയും ക്ലീന്‍ ഷേവും കണ്ണടയും ധരിച്ചുള്ള അഭിഷേകിന്‍റെ വ്യത്യസ്‌ത ഗെറ്റപ്പിനെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. ഗംഭീര മേക്കോവറിൽ ബോളിവുഡ് നടനെത്തുന്ന ബോബ് ബിശ്വാസ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ തന്നെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷം ട്വിറ്ററിലൂടെ അറിയിച്ചത്.
-
It’s a wrap on a very special film! #BobBiswas will 👓 you soon.@juniorbachchan @ghosh09 @sujoy_g @_GauravVerma #BoundScriptProduction pic.twitter.com/4E1ao4acwx
— Red Chillies Entertainment (@RedChilliesEnt) December 10, 2020 " class="align-text-top noRightClick twitterSection" data="
">It’s a wrap on a very special film! #BobBiswas will 👓 you soon.@juniorbachchan @ghosh09 @sujoy_g @_GauravVerma #BoundScriptProduction pic.twitter.com/4E1ao4acwx
— Red Chillies Entertainment (@RedChilliesEnt) December 10, 2020It’s a wrap on a very special film! #BobBiswas will 👓 you soon.@juniorbachchan @ghosh09 @sujoy_g @_GauravVerma #BoundScriptProduction pic.twitter.com/4E1ao4acwx
— Red Chillies Entertainment (@RedChilliesEnt) December 10, 2020
കഴിഞ്ഞ മാസം 23നാണ് ബോബ് ബിശ്വാസിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊൽക്കത്ത നഗരത്തിൽ 43 ദിവസമായിരുന്നു ഷൂട്ടിങ്.
ദിയ അന്നപൂര്‍ണ ഘോഷ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിൽ അഭിഷേക് ബച്ചനൊപ്പം ചിത്രാംഗദ സിംഗ്, അമര്‍ ഉപാധ്യായ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്‍റര്‍ടെയ്‌ന്‍സ്‌മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.
വിദ്യാ ബാലന്‍ നായികയായ കഹാനി ചിത്രത്തിലെ സാശ്വത ചാറ്റര്‍ജി അഭിനയിച്ച കഥാപാത്രമാണ് ബോബ് ബിശ്വാസ്. ഈ കഥാപാത്രത്തെയാണ് ജൂനിയർ ബച്ചൻ വീണ്ടും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ബോബ് ബിശ്വാസ് റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.