ETV Bharat / sitara

ഇതാണ് സ്നേഹം...! ആമിര്‍ഖാന്‍ പറഞ്ഞു, അക്ഷയ് കുമാര്‍ അനുസരിച്ചു - Aamir thanks Akshay

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ചന്ദ എന്ന ചിത്രത്തിന്‍റെ റിലീസിനായി താരത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അതേ ദിവസം റിലീസ് ചെയ്യാനിരുന്ന അക്ഷയ്‌കുമാറിന്‍റെ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിവച്ചു

Aamir thanks Akshay for shifting Bachchan Pandey release  അക്ഷയ് കുമാര്‍  ആമിര്‍ ഖാന്‍  ബച്ചന്‍ പാണ്ഡെ  Aamir thanks Akshay  Bachchan Pandey release
ഇതാണ് സ്നേഹം...! ആമിര്‍ഖാന്‍ പറഞ്ഞു, അക്ഷയ് കുമാര്‍ അനുസരിച്ചു
author img

By

Published : Jan 27, 2020, 6:52 PM IST

ബോളിവുഡിന്‍റെ പ്രിയതാരങ്ങളാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ആമിര്‍ഖാനും അക്ഷയ് കുമാറും. നിരവധി ചിത്രങ്ങളില്‍ തങ്ങളുടെ അഭിനയമികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ചന്ദ എന്ന ചിത്രത്തിന്‍റെ റിലീസിനായി താരത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അതേ ദിവസം റിലീസ് ചെയ്യാനിരുന്ന അക്ഷയ്‌കുമാറിന്‍റെ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

  • Sometimes all it takes is one conversation. Thank you to my friends @akshaykumar & Sajid Nadiadwala for their warm gesture of moving the release date of their film Bachchan Pandey at my request. I wish them the very best for their film. Looking forward to it.
    Love.
    a

    — Aamir Khan (@aamir_khan) January 27, 2020 " class="align-text-top noRightClick twitterSection" data=" ">

'ചിലപ്പോള്‍ ഇതെല്ലാം ഒരൊറ്റ സംഭാഷണത്തില്‍ ശരിയാവും. എന്‍റെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും സാജിദ് നദിയാവാലക്കും നന്ദി. എന്‍റെ അഭ്യര്‍ഥന പ്രകാരം അവര്‍ അവരുടെ ചിത്രമായ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിയിരിക്കുന്നു. അവരുടെ ചിത്രത്തിനും അവര്‍ക്കും എല്ലാ ആശംസകളും നേരുന്നു' ആമിര്‍ ട്വീറ്റ് ചെയ്തു.

ബച്ചന്‍ പാണ്ഡെയുടെ റിലീസ് 2021 ജനുവരി 22ലേക്ക് മാറ്റിയ വിവരം അറിയിച്ചുകൊണ്ട് ചിത്രത്തിന്‍റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് അക്ഷയ്‌കുമാര്‍ ആമിറിന് മറുപടിയുമായി എത്തിയത്. ഏതായാലും ബോളിവുഡിലെ രണ്ട് പ്രധാന താരങ്ങളുടെയും ട്വീറ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തു.

ബോളിവുഡിലെ ടോം ഹാങ്ക്‌സെന്ന് അറിയപ്പെടുന്ന ആമിര്‍ ഖാനെ നായകനാക്കി ലാല്‍ സിങ് ഛദ്ദ വരുമ്പോള്‍ ആരാധക പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തിനായി ആമിര്‍ ഖാന്‍ 20 കിലോയോളം ഭാരം കുറക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. രണ്ട് സൂപ്പര്‍ താരങ്ങളുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.