ETV Bharat / sitara

മോഹന്‍ലാലിനൊപ്പം 'ബറോസി'ല്‍ ആമിര്‍ ഖാനും? - Barroz cast and crew

Aamir Khan with Mohanlal: കംപ്ലീറ്റ്‌ ആക്‌ടര്‍ മോഹന്‍ലാലും ബോളിവുഡ്‌ താരം ആമിര്‍ ഖാനും ഒന്നിക്കുന്നുവോ..? ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Aamir Khan with Mohanlal  Aamir Khan Mohanlal viral photo  Aamir Khan will play in Barroz  Barroz theme  Barroz movie announcement  Barroz cast and crew  'ബറോസി'ല്‍ ആമിര്‍ ഖാനും
മോഹന്‍ലാലിനൊപ്പം 'ബറോസി'ല്‍ ആമിര്‍ ഖാനും?
author img

By

Published : Mar 27, 2022, 5:56 PM IST

Aamir Khan with Mohanlal: കംപ്ലീറ്റ്‌ ആക്‌ടര്‍ മോഹന്‍ലാലും ബോളിവുഡ്‌ താരം ആമിര്‍ ഖാനും ഒന്നിക്കുന്നുവോ..? ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിന്‍റെ സുഹൃത്തായ സമീര്‍ ഹംസയാണ് മോഹന്‍ലാലിനൊപ്പമുള്ള ആമിര്‍ ഖാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌.

Aamir Khan Mohanlal viral photo: ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് സമീര്‍ ഹംസ ചിത്രം പങ്കുവച്ചിരിക്കുന്നത്‌. മോഹന്‍ലാലിനും ആമിര്‍ ഖാനുമൊപ്പം സമീര്‍ ഹംസയും ചിത്രത്തിലുണ്ട്‌. ചിത്രം വൈറലായതോടെ ഇരുവരും ഏതെങ്കിലും പുതിയ പ്രോജക്‌ടിനായി ഒന്നിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം.

Aamir Khan will play in Barroz: 'ബറോസി'ന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. ബറോസില്‍ അതിഥിയായി ആമിര്‍ ഖാനും എത്തുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'ബറോസ്‌'. മോഹന്‍ലാല്‍ സംവിധായകനായും അഭിനേതാവുമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ബറോസ്‌' പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക.

Barroz theme: ടൈറ്റില്‍ കഥാപാത്രമായാണ്‌ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്‌. 'ബറോസി'ല്‍ മൊട്ട അടിച്ച ലുക്കിലാണ് മോഹന്‍ലാലിനെ കാണാനാവുക. പോര്‍ച്ചുഗീസ്‌ പശ്ചാത്തലമുള്ള ഒരു പിരീഡ്‌ ത്രിഡി ചിത്രമാണ് 'ബറോസ്‌'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്‌'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്‌' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം.

Barroz movie announcement: 2019ലായിരുന്നു ചിത്ര പ്രഖ്യാപനം. പല കാരണങ്ങളാല്‍ 'ബറോസി'ന്‍റെ ചിത്രീകരണം മുടങ്ങിയിരുന്നു. കൊവിഡ്‌ സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമയുടെ ചിത്രീകരണം 2021 ഡിസംബര്‍ 26ന് പുനരാരംഭിച്ചു. ഷൂട്ടിങ്‌ നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‌ടമാകുമെന്ന് പറഞ്ഞ്‌ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന്‌ മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു.

Barroz cast and crew: മോഹന്‍ലാലിനെ കൂടാതെ പ്രതാപ്‌ പോത്തനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. പാസ്‌ വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ്‌ താരങ്ങളും ബറോസില്‍ അണിനിരക്കും. ചിത്രത്തില്‍ വാസ്‌കോഡഗാമയുടെ വേഷത്തില്‍ റാഫേലും ഭാര്യയുടെ വേഷത്തില്‍ പാസ്‌ വേഗയും എത്തും. 'സെക്‌സ്‌ ആന്‍ഡ്‌ ലൂസിയ', 'ഓള്‍ റോഡ്‌സ്‌ ലീഡ്‌സ്‌ ടു ഹെവന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ്‌ വേഗ.

ആശിര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. 'മൈഡിയര്‍ കുട്ടിച്ചാത്ത'ന്‍റെ സംവിധായകന്‍ ജിജോ പുന്നൂസാണ് 'ബറോസി'ന്‍റെ രചന. സന്തോഷ്‌ ശിവന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. അനീഷ്‌ ഉപാസനയാണ് 'ബറോസി'ന്‍റെ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍.

Also Read: 'കെജിഎഫ്‌ 2' ട്രെയ്‌ലര്‍ ലോഞ്ച്‌; സഞ്ജയ്‌ ദത്ത്‌ ബംഗളൂരുവിലേക്ക്‌..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.