തബുവും മിരാ നായരും 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന 'എ സ്യൂട്ടബിൾ ബോയി'യുടെ ട്രെയിലർ പുറത്തിറങ്ങി. മിരാ നായർ സംവിധാനം ചെയ്യുന്ന സീരീസിൽ തബു, ഇഷാൻ ഖട്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്‌ത എഴുത്തുകാരൻ വിക്രം സേതിന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കിയാണ് എ സ്യൂട്ടബിൾ ബോയ് ഒരുക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മാൻ കപൂർ, സയീദ ഭായി എന്നീ കഥാപാത്രങ്ങളായാണ് തബുവും ഇഷാൻ ഖട്ടറുമെത്തുന്നത്. റാം കപൂർ, തന്യ മണിക്തല, രസിക ദുഗൽ എന്നിവരും സീരീസിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ദി നെയിംസെയ്ക്കിലാണ് തബുവും സംവിധായികയും അവസാനമായി ഒന്നിച്ചത്. ബിബിസി വൺ നിർമിക്കുന്ന എ സ്യൂട്ടബിൾ ബോയ് ജൂലൈ 26 മുതൽ ബിബിസി വണ്ണിൽ പ്രദർശനത്തിനെത്തും.