ETV Bharat / sitara

എസ്‌.പി.ബി @ 75 ; അസാന്നിധ്യത്തിലെ ആദ്യ ജന്മദിനം, മരണമില്ലാത്ത ഗാനധാര - singer spb latest news

ഇന്ന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ 75-ാം ജന്മദിനവാർഷികം. ദേശീയ അവാർഡുകളും പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും ഗിന്നസ് റെക്കോഡും നേടിയ മഹാപ്രതിഭയുടെ അസാന്നിധ്യത്തിലെ ആദ്യ ജന്മദിനം.

sp balasubrahmanyam birthday news  sp balasubrahmanyam birth anniversary news  spb 75th birthday news  എസ്‌പിബിയില്ലാത്ത ആദ്യ പിറന്നാൾ വാർത്ത  ഇന്ന് എസ്പി ബാലസുബ്രഹ്മണ്യം വാർ്തത  എസ്.പി.ബാലസുബ്രഹ്മണ്യം ജന്മദിനം വാർത്ത
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ 75-ാം ജന്മദിനവാർഷികം
author img

By

Published : Jun 3, 2021, 11:03 PM IST

Updated : Jun 4, 2021, 6:18 AM IST

ചരിത്രത്തിൽ 2020നെ കൊവിഡിന്‍റെയും ലോക്ക് ഡൗണിന്‍റെയും കാലമായി മാത്രമല്ല അടയാളപ്പെടുത്തുക, സെപ്‌തംബർ 25ന് സംഗീതത്തിന്‍റെ ഒരു യുഗം കാലയവനികയിലേക്ക് പറന്നകന്നപ്പോൾ അത്രമേല്‍ വലിയ നഷ്ടമെന്ന് ഒരു രാജ്യം മുഴുവൻ വിതുമ്പലോടെ പറഞ്ഞു. വേദനയോടെ മാത്രമാണ് ആ ദിവസത്തെ ഓർമിക്കാനാകൂവെങ്കിലും ഇന്ന് വീണ്ടും ആറ് പതിറ്റാണ്ട് നിറഞ്ഞുനിന്ന ആ സംഗീത സപര്യയിലേക്ക് ആസ്വാദനലോകം മടങ്ങുകയാണ്. ഇന്ന് എസ്.പി.ബിയുടെ 75-ാം ജന്മദിനം...പാട്ടിലും നടനത്തിലും തുടങ്ങി ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സകലകലാവല്ലഭനായിരുന്ന എസ്‌.പി ബാലസുബ്രഹ്മണ്യമില്ലാത്ത ആദ്യ പിറന്നാൾ.

ആറ് ദേശീയ അവാർഡുകളോ രാജ്യത്തിന്‍റെ പരമോന്നത ബഹുമതികളായ പത്മശ്രീയോ പത്മഭൂഷണോ മാത്രമല്ല, അദ്ദേഹത്തിന്‍റെ യശസ്സിനെ കൊടുമുടിയിലെത്തിക്കുന്നത്. സംഗീതം ഒരുക്കിയും ആലപിച്ചും സ്ക്രീനിൽ പുഞ്ചിരിപ്പിച്ചും കരയിപ്പിച്ചും ഫാസ്റ്റ് ചുവടുകൾ പോലും അനായാസമാക്കി അവതരിപ്പിച്ചും കോടാനുകോടി ജനമനസ്സുകളിൽ എസ്.പി.ബി എന്ന മൂന്നക്ഷരം കുടിയേറി.

പതിനാറ് ഭാഷകളിലായി 40000ത്തില്‍ അധികം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ പേര് ചേർത്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി പ്രതിവർഷം ശരാശരി 930 പാട്ടുകളാണ് എസ്‌.പി.ബിയുടെ ശബ്‌ദത്തിൽ പിറന്നിട്ടുള്ളത്. അതായത് ഒരു ദിവസം ഏകദേശം മൂന്ന് ഗാനങ്ങളുടെ പിന്നണി ഗായകനായിരുന്നു. കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിനായി 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴിൽ ഒരു ദിവസം കൊണ്ട് 19 ഗാനങ്ങളും ഹിന്ദി ഭാഷയിൽ 16 ഗാനങ്ങളും പാടിയ റെക്കോഡും എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സ്വന്തം. ഭാഷകളുടെ അതിർവരമ്പുകൾ സംഗീതമാന്ത്രികന് തടയിണ ആകാതിരുന്നത് സംഗീതമാണ് ഭാഷ എന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നതിനാലാണ്.

More Read: എസ്‌പിബി; മാന്ത്രിക ശബ്‌ദത്തിന്‍റെ 74-ാം പിറന്നാൾ

ഇളയരാജയുടെ ഈണത്തിൽ രണ്ടായിരം ഗാനങ്ങൾ. സൗന്ദരരാജനും സുശീലാമ്മയും അരങ്ങ് വാണ കാലത്തിൽ ഇസൈരാജയുടെ യുഗ്മഗാനങ്ങളിലൂടെ എസ്പിബിയും ജാനകിയും പുതിയ കൂട്ടുകെട്ടൊരുക്കി. യേശുദാസ് പോലും തഴയപ്പെട്ട ബോളിവുഡിന് തടയിണയിടാനാകാത്ത സംഗീത യാത്രയായിരുന്നു എസ്.പി.ബിയുടേത്. മുഹമ്മദ് റാഫിയുടെയും കിഷോർകുമാറിന്‍റെയും സുവർണ കാലത്തിൽ എസ്.പി.ബിയെ സ്വീകരിക്കാനും ഹിന്ദി സംഗീതലോകം വിമുഖത കാട്ടിയില്ല.

എസ്.പി.ബിയുടെ തമിഴ് ഗാനങ്ങളെല്ലാം ഹൃദ്യതയോടെ സ്വീകരിച്ച കേരളത്തിന് കിലുക്കം, അനശ്വരം, രാംജി റാവു സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ഗാനങ്ങളും ശ്രവിക്കാനുള്ള സൗഭാഗ്യമുണ്ടായി. തമിഴകത്തെ മിക്ക ചിത്രങ്ങളുടെയും ടൈറ്റിൽ ഗാനം ആലപിച്ചിരുന്നത് എസ്.പി. ബാലസുബ്രഹ്മണ്യമായിരുന്നു. രജനികാന്തിന്‍റെ സൂപ്പർ ഹിറ്റ് സിനിമകളിലെല്ലാം ടൈറ്റിൽ ഗാനങ്ങൾ പാടിയത് ബാലസുബ്രഹ്മണ്യമാണ്. 2014ൽ രജനികാന്തിന്‍റെ ലിങ്കക്ക് ശേഷം കബാലി, കാല പോലുള്ള രജനികാന്തിന്‍റെ ചിത്രങ്ങളിലെ മഹാഗായകന്‍റെ അസാന്നിധ്യം പ്രേക്ഷകർക്ക് സ്വീകാര്യമല്ലായിരുന്നു. അതിനാൽ തന്നെ പിന്നീട് വന്ന പേട്ടയിലും ദർബാറിലുമെല്ലാം അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തിൽ എസ്.പി.ബിയുടെ ടൈറ്റിൽ ഗാനം മുഴങ്ങിക്കേട്ടു.

മേനേ പ്യാർ കിയാ... സൽമാൻ ഖാന് വേണ്ടി പാടിയ എസ്.പി.ബി തന്നെയാണ് ഹിന്ദി സിനിമാപ്പേരുകൾ കോർത്തിണക്കി ഒരുക്കിയ മേനേ പ്യാർ കിയാ എന്ന മലയാളം ഗാനം പാടിയതും.

More Read: ലളിതം സുന്ദരം സമ്മോഹനം... ആ ഗാനങ്ങൾ... ഓർമയായി എസ്‌.പി.ബി

സാധാരണക്കാരെനെ പോലും മഹാഭാഗവത കീർത്തനങ്ങളിലേക്ക് ആവാഹിച്ച, ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ക്ലാസിക് ഗായകൻ... സംഗീത സദസ്സുകളെ കീഴടക്കിയ കലാകാരൻ അച്ഛനായും മാജിക് മുത്തശ്ശനായും ഡോക്‌ടറായും പൊലീസുകാരനായും പലപ്പോഴും അതിഥി വേഷങ്ങളിലും സ്ക്രീനിലെത്തി വിസ്‌മയം സൃഷ്‌ടിച്ചു. 72 സിനിമകളിലും തമിഴിലും തെലുങ്കിലുമായി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രമാണ് അനുകരണീയമല്ലാത്ത അത്ഭുതങ്ങൾ പിറവിയെടുക്കുക. എസ്.പി ബാലസുബ്രഹ്മണ്യം അത്തരത്തിലൊരു വിസ്‌മയമാണ്. ഇന്ന് 75ന്‍റെ പിറന്നാൾ നിറവിൽ അദ്ദേഹത്തിന്‍റെ അസാന്നിധ്യം വലിയ വിടവാണ്. പക്ഷേ മരണമില്ലാത്ത മധുരഗാനങ്ങള്‍ എന്നും സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ പെയ്തുനിറയും.

Last Updated : Jun 4, 2021, 6:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.