മുംബൈ : അയൽവാസിക്കെതിരെ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്‌ടക്കേസിൽ അനുകൂല ഇടക്കാല ഉത്തരവ് നൽകാതെ മുംബൈ കോടതി. കേസിലെ എതിർകക്ഷിയെ അപകീർത്തികരമായ പ്രസ്‌താവനകളിൽ നിന്ന് വിലക്കണമെന്നായിരുന്നു സൽമാൻ ഖാന്‍റെ ഹർജി. എന്നാൽ എതിർകക്ഷി കേതൻ കക്കാടിന്‍റെ അഭിഭാഷകർ ഈ ആവശ്യത്തെ എതിർത്തു. കേസിൽ വാദം കേൾക്കുന്നത് മുബൈ സിറ്റി സിവിൽ കോടതി ജനുവരി 21ലേക്ക് നീട്ടി.
സൽമാൻ ഖാന്‍റെ മുംബൈയ്ക്ക് സമീപം പൻവേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതൻ കക്കാട് എന്നയാൾ 2018ൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് സൽമാൻ ഖാന്‍റെ ആരോപണം.
ALSO READ: 'ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണം' ; വനിത കമ്മിഷനെ സമീപിച്ച് ഡബ്ല്യുസിസി
തന്‍റെ ഭൂമിയിൽ ബംഗ്ലാവ് നിർമാണത്തിന് സൽമാൻ അനുവദിക്കുന്നില്ലെന്നും സ്വന്തം പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത് തടയാൻ സൽമാൻ തടസം സൃഷ്‌ടിക്കുന്നുവെന്നും കക്കാട് ആരോപിച്ചു. ഈ പരാമർശങ്ങൾക്കെതിരെയാണ് സൽമാൻ ഖാൻ കോടതിയെ സമീപിച്ചത്. അവതാരകരായ രണ്ട് പേർക്കെതിരെയും സൽമാൻ ലോസ്യൂട്ട് ഫയൽ ചെയ്‌തിരുന്നു.