ETV Bharat / science-and-technology

ഒറ്റത്തവണ കാണാവുന്ന മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല; പുതിയ അപ്ഡേഷനുമായി വാട്‌സ് ആപ്പ്

author img

By

Published : Aug 9, 2022, 10:07 PM IST

അടുത്തിടെ പുതുക്കിയ സ്വകാര്യത നയങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കുന്നതിനാണ് കമ്പനി പുതിയ അപ്‌ഡേഷനുകള്‍ അവതരിപ്പിക്കുന്നത്. എന്നു മുതല്‍ ഈ മാറ്റങ്ങള്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Whatsapp blocks capturing screenshot of view once messages  Whatsapp blocks capturing screenshot  Whatsapp privacy tools change  Whatsapp new update  ഒറ്റത്തവണ കാണാവുന്ന മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല  പുതിയ അപ്ഡേഷനുമായി വാട്‌സ് ആപ്പ്  സ്വകാര്യത പോളിസിയില്‍ വീണ്ടും മാറ്റം
ഒറ്റത്തവണ കാണാവുന്ന മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല; പുതിയ അപ്ഡേഷനുമായി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: സ്വകാര്യത പോളിസിയില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്. മാറ്റങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ സ്വകാര്യത നയങ്ങള്‍ അടുത്തിടെ പുതുക്കിയിരുന്നു. എന്നാല്‍ ഇതില്‍ ന്യൂനതകള്‍ പരിഹരിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് ലഭിക്കുന്ന വിശദീകരണം.

അടുത്തിടെ നടത്തിയ മാറ്റങ്ങളുടെ ഭാഗമായി ഒരു തവണ തുറന്നാല്‍ പിന്നീട് കാണാന്‍ കഴിയാത്ത രീതിയില്‍ മെസേജ് അയക്കാനുള്ള സംവിധാനം കമ്പനി ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയും എന്നത് വലിയ ന്യൂനതയായി മാറി. ഇതോടെയാണ് ഇത്തരം മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കമ്പനി പുതിയ പദ്ധതി ഒരുക്കിയത്.

എങ്കിലും എന്ന് മുതല്‍ ഇത് ലഭ്യമാകുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ആരുമറിയാതെ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാനാകും എന്നതാണ് പുതിയ പ്രത്യേകത. നിലവില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലീവ് ചെയ്യുമ്പോള്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് അറിയാന്‍ സാധിക്കും. എന്നാല്‍ ഇനിമുതല്‍ ആരുമറിയാതെ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയും. എന്നാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് അറിയാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം തന്നെ ഉപയോക്താക്കള്‍ക്ക് സവിശേഷത ലഭ്യമാകും.

Also Read: ആരൊക്കെ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായി? ഒറ്റ നോട്ടത്തിലറിയാം, വാട്സ്ആപ്പില്‍ പുത്തൻ ഫീച്ചര്‍

ഓണ്‍ലൈന്‍ ഉള്ളത് ആരൊക്കെ അറിയണമെന്നത് സംബന്ധിച്ച് ഉപയോക്താവിന് തന്നെ തീരുമാനമെടുക്കാനുള്ള സംവിധാനമാണ് പുതിയത്. നിലവില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മൂന്ന് തരത്തിലാണ് മാറ്റാന്‍ സാധിക്കുക. ഒന്ന് എല്ലാവര്‍ക്കും കാണാവുന്ന പോലെ, രണ്ട് കോണ്‍ടാക്ട്സില്‍ ഉള്ളവര്‍ക്ക് മാത്രം, മൂന്ന് ആര്‍ക്കും കാണാന്‍ കഴിയാത്തപോലെ. ഇതിന് സമാനമായിരിക്കും പുതിയ സവിശേഷത വരുന്നത്.

കമ്പനിയുടെ സ്വകാര്യത പഠനം അനുസരിച്ച് പ്രതികരിച്ചവരിൽ 72 ശതമാനം പേരും സത്യസന്ധമായും തുറന്ന് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ഇവര്‍ക്ക് സ്വകാര്യത ഒരു വലിയ പ്രശ്നം ആകുന്നുന്നില്ല. എന്നാൽ 47 ശതമാനത്തിലധികം പേർ സുരക്ഷിതവും സ്വകാര്യവുമായ സംസാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കമ്പനി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.