ETV Bharat / science-and-technology

പണം നല്‍കി ട്വിറ്റര്‍ അക്കൗണ്ട് വെരിഫിക്കേഷന്‍; നിര്‍ത്തിവച്ച ഫീച്ചര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ഇലോണ്‍ മസ്‌ക്

പണം നല്‍കാത്ത വെരിഫൈഡ് അക്കൗണ്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു

Twitter CEO Elon Musk  Twitter CEO Elon Musk about Blue tick feature  Elon Musk about Blue tick feature  Blue tick feature in Twitter  പണം നല്‍കി ട്വിറ്റര്‍ അക്കൗണ്ട് വെരിഫിക്കേഷന്‍  ഇലോണ്‍ മസ്‌ക്  ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്  ബ്ലൂ ടിക് ഫീച്ചര്‍  ട്വിറ്ററില്‍ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍
പണം നല്‍കി ട്വിറ്റര്‍ അക്കൗണ്ട് വെരിഫിക്കേഷന്‍; നിര്‍ത്തി വച്ച ഫീച്ചര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ഇലോണ്‍ മസ്‌ക്
author img

By

Published : Nov 16, 2022, 6:35 PM IST

വാഷിങ്ടണ്‍: വ്യാജ വെരിഫൈഡ് അക്കൗണ്ടുകളുടെ വര്‍ധനയെതുടര്‍ന്ന് നിര്‍ത്തിവച്ച ട്വിറ്ററിലെ ബ്ലൂ ടിക് ഫീച്ചര്‍ തിരിച്ചു കൊണ്ടുവരുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വീറ്റിലാണ് ഇക്കാര്യം മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 29ന് ബ്ലൂ ടിക് ഫീച്ചര്‍ ട്വിറ്ററില്‍ തിരിച്ചെത്തുമെന്നാണ് മസ്‌കിന്‍റെ വിശദീകരണം.

പണം നല്‍കാത്ത വെരിഫൈഡ് അക്കൗണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്‍റെ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു. 7.99 യുഎസ് ഡോളര്‍ വെരിഫൈഡ് അക്കൗണ്ട് ഹോള്‍ഡര്‍ നല്‍കേണ്ടി വരുമെന്നായിരുന്നു റിപ്പോര്‍ട്ട്.

  • Punting relaunch of Blue Verified to November 29th to make sure that it is rock solid

    — Elon Musk (@elonmusk) November 15, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ട്വിറ്ററില്‍ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ കുത്തനെ ഉയര്‍ന്നതോടെ മസ്‌ക് തന്‍റെ പരിഷ്‌കരണം താത്‌കാലികമായി നിര്‍ത്തി വയ്‌ക്കുകയായിരുന്നു. ഇന്‍സുലിന്‍ നിര്‍മാണ കമ്പനിയായ എലി ലില്ലിയുടെ വ്യാജ അക്കൗണ്ട് ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വ്യാജ അക്കൗണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

വ്യാജ അക്കൗണ്ടിനാകട്ടെ വെരിഫിക്കേഷനും ഉണ്ടായിരുന്നു. സൗജന്യമായി ഇന്‍സുലിന്‍ വിതരണം ചെയ്യുമെന്ന് വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രഖ്യാപനം ഉണ്ടായി. ഇതിനെതിരെ യഥാര്‍ഥ കമ്പനി രംഗത്തു വന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.