സാൻഫ്രാൻസിസ്കോ: പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല കുട്ടികൾക്കായി സ്‌മാർട്ട് വാച്ച് നിർമിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ടെസ്‌ല നോര്‍വേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്ലോറ എന്ന കമ്പനിയുമായി ചേര്‍ന്നാണ് സ്‌മാർട്ട് വാച്ച് നിര്‍മിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. എന്നാൽ ഇന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ടെസ്‌ലയുടെ ഓട്ടോമാറ്റിക് കാറിലേക്ക് കുട്ടികള്‍ക്ക് താക്കോൽ ഇല്ലാതെ കയറാനായാണ് വാച്ച് നിർമാണം എന്നാണ് റിപ്പോർട്ടുകൾ. ടെസ്‌ല കാറുകളിൽ മിൻക്രാഫ്റ്റ്, പോക്ക്‌മാൻ ഗോ തുടങ്ങിയ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നല്ല തീരുമാനമാകുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.