ETV Bharat / science-and-technology

മാസ്‌ക് വലിച്ചെറിയരുതേ.... കരിച്ചു കളയാൻ കണ്ടുപിടിത്തവുമായി എൻജിനിയറിങ് വിദ്യാർഥി - കൊവിഡ് 19

ഉപയോഗ ശൂന്യമായ മാസ്‌കുകൾ അണുവിമുക്തമാക്കിയ ശേഷം കരിച്ചു കളയാൻ കഴിയുന്ന സംവിധാനം നിർമിച്ചു. അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് 'വൈറസ് ഇൻസിനറേറ്റർ ബിൻ' ഒരുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

automatic-virus-incinerator-bin-
ഓട്ടോമാറ്റിക് 'വൈറസ് ഇൻസിനറേറ്റർ ബിൻ'
author img

By

Published : Aug 14, 2020, 10:35 AM IST

Updated : Feb 16, 2021, 7:31 PM IST

കൊല്ലം: ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. സമ്പർക്കത്തിലൂടെ രോഗം പകരുന്ന അവസ്ഥ. മാസ്‌ക് ധരിക്കുക എന്നതാണ് പ്രാഥമികമായി കൊവിഡ് പടരാതെ തടയാനുള്ള മാർഗം. ഇനി എത്രകാലം മാസ്‌കുമായി ജീവിക്കേണ്ടി വരുമെന്നും അറിയില്ല. രോഗ വാഹിനിയായ മാസ്‌ക് വലിച്ചെറിയുന്നത് രോഗ വ്യാപനത്തിന് കാരണമാകും. ആളുകൾ മാസ്‌ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട കൊല്ലം കൂനമ്പായിക്കുളം കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ഇലക്ട്രിക്കല്‍ വിദ്യാർഥി അനന്തു എ.ബി പിന്നെ ഒന്നും നോക്കിയില്ല. ഉപയോഗ ശൂന്യമായ മാസ്‌കുകൾ അണുവിമുക്തമാക്കിയ ശേഷം കരിച്ചു കളയാൻ കഴിയുന്ന സംവിധാനം നിർമിച്ചു. അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് 'വൈറസ് ഇൻസിനറേറ്റർ ബിൻ' ഒരുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

ഓട്ടോമാറ്റിക് 'വൈറസ് ഇൻസിനറേറ്റർ ബിൻ'

ഉപകരണത്തിൽ സ്പർശിക്കാതെ മാസ്ക് നിക്ഷേപിക്കാനും ശേഷം ഓട്ടോമാറ്റിക് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. അണുവിമുക്തമാക്കുന്ന മാസ്‌കുകൾ യൂണിറ്റിലെ മറ്റൊരു ചേമ്പറിൽ ശേഖരിക്കും. ഇവ നിശ്ചിത അളവിൽ എത്തുമ്പോൾ യൂണിറ്റിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഇൻസിനറേറ്റർ യൂണിറ്റിലേക്ക് മാറ്റുകയും അവ കത്തിച്ചു ചാരമാക്കി നശിപ്പിക്കുകയും ചെയ്യും.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാൻ പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത് എന്ന് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫ.എം. അഭിജിത്ത് പറഞ്ഞു. ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഉപകരണത്തിന് ഒപ്പം വൈബിൻ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനും നിർമിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും ബഹുനില കെട്ടിടങ്ങളിലും സ്ഥാപിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്ന മാസ്‌കിന്‍റെ എണ്ണവും ഉപകരണത്തിന്‍റെ തത്സമയ പ്രവർത്തനവും അറിയാൻ കഴിയും. ഇതിനൊപ്പം ബിന്നിന്‍റെ പ്രവർത്തനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഡിസ്പ്ലേയുടെ സഹായത്തോടെ ഉപഭോക്താവിന് അറിയാൻ കഴിയും. യു വി രശ്മികൾ ഉപയോഗിച്ചുള്ള പ്രവർത്തനം നടക്കുന്നതിനാൽ ഉപഭോക്താവിന്‍റെ സുരക്ഷ മുൻനിർത്തിയാണ് രൂപകല്പന. സെൻസറിന് മുകളിൽ കൈ കാണിക്കുമ്പോൾ ബിൻ തുറക്കും. മാസ്‌കുകൾ നിക്ഷേപിച്ച ശേഷം അണുനശീകരണം പൂർത്തിയായ ശേഷമേ ബിൻ തുറക്കാൻ കഴിയു. വൈറസ് ഇൻസിനറേറ്റർ ബിന്നിന് പ്രവർത്തന അനുമതി ലഭിച്ചാൽ ഉടൻ കൊവിഡ് സെന്‍ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.

Last Updated : Feb 16, 2021, 7:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.