ETV Bharat / science-and-technology

ഫോള്‍ഡബിള്‍ ഫോണില്‍ പുതുപരീക്ഷണങ്ങളുമായി സാംസങ് ; 130 രാജ്യങ്ങളില്‍ അവതരിപ്പിക്കും - സ്‌മാര്‍ട്ട്ഫോണ്‍ വിപണി ഉണര്‍ത്താന്‍ സാംസങ്

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഫ്ലിപ്പ് 4, എന്നിവയോടൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി ബഡ്‌സ് പ്രോ തുടങ്ങിയ മോഡലുകള്‍ സൗത്ത് കൊറിയ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു

Samsung  foldables  smartphones  40 countries  Galaxy Z Fold 4  Flip 4  Galaxy Watch 5  Galaxy Buds 2 Pro  സാംസങ്  മടക്കാനാവുന്ന സാംസങ് ഫോണുകള്‍  ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4  ഗ്യാലക്‌സി ഫ്ലിപ്പ്  ഗ്യാലക്‌സി വാച്ച് 5  ഗ്യാലക്‌സി ബഡ്‌സ് പ്രോ  സാംസങ് പുതിയ ഫോണുകള്‍  സാംസങ് ഏറ്റവും പിതിയ ഫോണുകള്‍  ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത  latest tech news  സ്‌മാര്‍ട്ട്ഫോണ്‍ വിപണി ഉണര്‍ത്താന്‍ സാംസങ്  പുതിയ പതിപ്പുകള്‍
സ്‌മാര്‍ട്ട്ഫോണ്‍ വിപണി ഉണര്‍ത്താന്‍ സാംസങ്; പുതിയ പതിപ്പുകള്‍ 130 രാജ്യങ്ങളില്‍ അവതരിപ്പിക്കാന്‍ നീക്കം
author img

By

Published : Aug 26, 2022, 9:58 PM IST

ന്യൂഡല്‍ഹി : 40 രാജ്യങ്ങളില്‍ മടക്കാന്‍ സാധിക്കുന്ന പുതിയ ഫോണുകള്‍ അവതരിപ്പിച്ച് സൗത്ത് കൊറിയന്‍ നിര്‍മാതാക്കളായ സാംസങ്. പുതിയ മോഡലിന്‍റെ വരവോടുകൂടി സ്‌മാര്‍ട്ട്ഫോണ്‍ വിപണിയെ ഉണര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഫ്ലിപ്പ് 4, എന്നിവയോടൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി ബഡ്‌സ് പ്രോ തുടങ്ങിയ മോഡലുകള്‍ സൗത്ത് കൊറിയ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ മാസത്തോടെ 130 രാജ്യങ്ങളില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

വില ഇങ്ങനെ : ഫോണ്‍ വിപണിയിലെത്തുന്നതിന് മുമ്പ് സംഘടിപ്പിച്ച ഇവന്‍റില്‍ 70 രാജ്യങ്ങളില്‍ നിന്നും മുന്‍കൂട്ടി ബുക്കിങ്ങ് ലഭിച്ചതായി കമ്പനി പറഞ്ഞു. ഏകദേശം 12 മണിക്കൂറിനുള്ളില്‍ ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4,ഫ്ലിപ്പ് 4 തുടങ്ങിയ മോഡലുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് മാത്രം 50,000 പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌തു. ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് തുടങ്ങിയ നിറങ്ങളിൽ ലഭ്യമായ ഗ്യാലക്‌സി ഫ്ലിപ്പിന്റെ 8ജിബി+128ജിബി വേരിയന്റിന് 89,999 രൂപയും 8ജിബി+256ജിബി വേരിയന്റിന് 94,999 രൂപയുമാണ് വില.

ഗ്ലാസ് നിറത്തിലും ഫ്രെയിം ഓപ്ഷനിലും ലഭ്യമാകുന്ന 'ബെസ്‌പോക്ക് എഡിഷൻ' സാംസങ് ലൈവിലും സാംസങ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും 97,999 രൂപയ്ക്ക് ലഭ്യമാകും. ഗ്രേഗ്രീൻ, ബീജ്, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകുന്ന ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4 ന്റെ 12ജിബി+256ജിബി വേരിയന്റിന് 154,999 രൂപയും, 12ജിബി+512ജിബി വേരിയന്റിന് 164,999 രൂപയുമാണ് വില. ഉപഭോക്താക്കൾക്ക് 184,999 രൂപയ്ക്ക് സാംസങ് ലൈവ്, സാംസങ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിൽ നിന്ന് 12ജിബി+ടിബി വേരിയന്റ് സ്വന്തമാക്കാം.

ദക്ഷിണകൊറിയയില്‍ ഏഴ് ദിവസങ്ങളിലായി 970,000 ഓര്‍ഡറുകള്‍ ലഭിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് 5.4 ശതമാനം വര്‍ധനവ് ഉണ്ടായതായി കമ്പനി പറഞ്ഞു.

ഫീച്ചറുകള്‍ ഇവ : കനം കുറഞ്ഞ ഹിഞ്ച് ഘടിപ്പിച്ച ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് 4ന് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബാറ്ററിയും മികച്ച ക്യാമറയുമാണുള്ളത്. ഗ്യാലക്‌സി ഇസഡ് ഫോൾഡ് 4 ഒരു പുസ്‌തകം പോലെ തന്നെ അനായാസം തുറക്കാന്‍ സാധിക്കുന്നതിന് പുറമെ ഒരേസമയം ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ പിസിക്ക് സമാനമായ ലേഔട്ടും, മികച്ച സ്‌ക്രീനുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.