ETV Bharat / science-and-technology

ഓണാവധിക്കാലത്തെ യാത്ര, പോല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം: കേരള പൊലീസ് - pol application

പോല്‍ ആപ്പിന്‍റെ സേവനം ഉപയോഗപ്പെടുത്തിയാല്‍ എത്ര ദിവസമായാലും വീട് പൊലീസിന്‍റെ സുരക്ഷ വലയത്തിലായിരിക്കും

POL APP of kerala Police  POL Application of kerala Police  പോല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം  കേരള പൊലീസ്  ഓണാവധിക്കാലത്തെ യാത്ര  പോല്‍ ആപ്പിന്‍റെ സേവനം  തിരുവനന്തപുരം  കേരള പൊലീസ്  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates
ഓണാവധിക്കാലത്തെ യാത്ര, പോല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം: കേരള പൊലീസ്
author img

By

Published : Sep 5, 2022, 5:37 PM IST

തിരുവനന്തപുരം: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ പൊലീസിന്‍റെ 'പോല്‍ ആപ്പി'ലെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ്. പൊലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയിച്ചാല്‍ അധിക സുരക്ഷ ഉറപ്പു വരുത്തുമെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്ന വീടുകള്‍ക്ക് സമീപം പൊലീസിന്‍റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്തും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'പോല്‍ ആപ്പ്' ഡൗണ്‍ലോഡ് ചെയ്‌ത ശേഷം മോര്‍ സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്‌ഡ്‌ ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത്‌ വിവരങ്ങള്‍ നല്‍കാം. പൊതുജനങ്ങള്‍ ആപ്പിലൂടെ നല്‍കുന്ന വിവരങ്ങള്‍ നല്‍കുന്ന മുറയ്‌ക്ക് സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 2020ല്‍ നിലവില്‍ വന്ന സംവിധാനം 2945 പേരാണ് ഇത് വരെ വിനിയോഗിച്ചത്.

ഓണാവധിക്ക് വീട് പൂട്ടി പോകുന്ന നിരവധി പേര്‍ ഇത്തവണ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരും തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരുമാണ് ഇത്തവണ വിവരങ്ങള്‍ നല്‍കിയത്.

എന്താണ് 'പോല്‍ ആപ്പ്': കേരള പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനമാണിത്. പൊതുജനങ്ങള്‍ക്ക് കേരള പൊലീസിന്‍റെ 27 തരം സേവനങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. സാധാരണക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം എവിടെയെന്ന് മനസിലാക്കാനാവും. മാത്രമല്ല ആ വ്യക്തിക്ക് ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ ഏതെന്ന വിവരം നല്‍കാനും ആപ്പിന് സാധിക്കും. മാത്രമല്ല കേരള പൊലീസിലെ മുഴുവന്‍ ഉദ്യാഗസ്ഥരുടെയും പേരും നമ്പറും ഇമെയില്‍ വിലാസവും ആപ്പില്‍ ലഭിക്കും.

പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. പൊലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേക്ക് സേവനം ആവശ്യപ്പെട്ട് കൊണ്ട് സന്ദേശം അയക്കാനും ആപ്ലിക്കേഷനില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ആപ്ലിക്കേഷനിലൂടെ മറ്റുള്ളവരുമായി പങ്കിടാനാവും.

പൊലീസിനെ സംബന്ധിച്ച് ജനങ്ങള്‍ അറിയേണ്ട വിവരങ്ങളും ആപ്പില്‍ ലഭിക്കും. പൊലീസിന്‍റെ മുഴുവന്‍ സോഷ്യല്‍ മീഡിയ പേജുകളും ഇതിലൂടെ ലഭ്യമാകും. ട്രാഫിക്‌ നിയമങ്ങളെ കുറിച്ച് മനസിലാക്കാന്‍ ആപ്പില്‍ അവസരമുണ്ട്. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ടൂറിസ്റ്റ് ഗൈഡുകളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കും. അതുകൊണ്ട് തന്നെ യാത്ര പോകാന്‍ ഉദേശിക്കുമ്പോള്‍ തന്നെ ഗൈഡുകളെ തെരഞ്ഞെടുക്കാനും സാധിക്കും.

സൈബര്‍ മേഖലയിലുണ്ടാകുന്ന തട്ടിപ്പ് എങ്ങനെ തടയാമെന്നും ആപ്ലിക്കേഷന്‍ നോക്കി മനസിലാക്കാനും സാധിക്കും. അതിലൂടെ സമൂഹത്തില്‍ നടക്കുന്ന സൈബര്‍ അറ്റാക്കിനെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കുകയാണെങ്കില്‍ അതിന്‍റെ വിവരണങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് പൊതു ജനങ്ങള്‍ക്ക് നേരിട്ട് ആപ്പിലൂടെ പൊലീസിനെ അറിയിക്കാന്‍ കഴിയും.

മാത്രമല്ല സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ആപ്പില്‍ പ്രത്യേക സംവിധാനവും സജീകരിച്ചിട്ടുണ്ട്.

also read:പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.