ETV Bharat / science-and-technology

'കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം...' വില്ലനാകുമോ ബഹിരാകാശ ടൂറിസം?

ബഹിരാകാശ ടൂറിസം ആഗോളതാപനത്തിലേക്കടക്കം നയിക്കുമെന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.

space tourism  space tourism news  space tourism atmospheric pollution  space tourism climate change  ബഹിരാകാശ ടൂറിസം  ബഹിരാകാശ ടൂറിസം വാർത്ത  ബഹിരാകാശ ടൂറിസം കാലാവസ്ഥ വ്യതിയാനം  ബഹിരാകാശ ടൂറിസം അന്തരീക്ഷ മലിനീകരണം
ബഹിരാകാശ ടൂറിസം
author img

By

Published : Jul 21, 2021, 9:06 PM IST

കുറച്ച് ദിവസങ്ങളായി കേൾക്കുന്ന ഒന്നാണ് ബഹിരാകാശ ടൂറിസം എന്നത്. ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും ബഹിരാകാശത്ത് പോയി തിരികെ എത്തുകയും ചെയ്‌തിട്ടുണ്ട്. ബഹിരാകാശത്തേക്ക് ആദ്യം ആര് വിനോദ സഞ്ചാരികളെ എത്തിക്കുമെന്നതിലുള്ള മത്സരവും വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ സർ റിച്ചാർഡ് ബ്രാൻസണും മുൻ ആമസോൺ സിഇഒ ജെഫ് ബെസോസും തമ്മിൽ ചൂട് പിടിക്കുകയാണ്.

ബ്രാൻസൺ ജൂലൈ 11നും ബെസോസ് ജൂലൈ 20നുമാണ് ബഹിരാകാശത്തേക്ക് പോയത്. വിർജിൻ ഗാലക്‌ടിക്കിന്‍റെ വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനത്തിലാണ് ബ്രാൻസൺ പോയി മടങ്ങിയെത്തിയത്. അതേസമയം ബ്ലൂ ഒറിജിന്‍റെ റോക്കറ്റിലാണ് ബെസോസ് ബഹിരാകാശം കണ്ട് മടങ്ങിയത്.

ബഹിരാകാശ ടൂറിസവും മലിനീകരണ വെല്ലുവിളികളും

ഇരുവരുടെയും യാത്ര ചിറക് നൽകിയത് ഒരിക്കലെങ്കിലും ബഹിരാകാശം കണ്ട് മടങ്ങണമെന്ന ആയിരക്കണക്കിന് ആളുകളുടെ സ്വപ്‌നത്തിനാണ്. പത്ത് മിനിറ്റ് മാത്രം നീണ്ട് നിൽക്കുന്നതാണ് ഇരുവരും അവതരിപ്പിക്കുന്ന ബഹിരാകാശ യാത്ര.

Also Read: 21 ല്‍ തഴഞ്ഞു, 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക് ; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്

എന്നാൽ ഇത്തരം യാത്രകൾ കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയായിരിക്കാം? ഇവ പുറന്തള്ളുന്ന ഗ്രീൻ ഹൗസ് വാതകങ്ങളും മറ്റും അന്തരീക്ഷ മലിനീകരണം വളരെ ഉയർന്ന നിലയിലെത്തിക്കാനാണ് സാധ്യത. വിമാനങ്ങളെക്കാൾ 100 മടങ്ങ് കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് റോക്കറ്റുകൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വാദങ്ങൾ പലത്

ബ്ലൂ ഒറിജിൻ റോക്കറ്റ് ബ്രാൻസണിന്‍റെ വിഎസ്എസ് യൂണിറ്റിയേക്കാൾ ഹരിത സൗഹൃദമാണെന്നാണ് ബെസോസിന്‍റെ വാദം. ബ്ലൂ എഞ്ചിൻ 3 (ബിഇ-3) ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്‌സിജൻ പ്രൊപ്പല്ലന്‍റുകളുമാണ് ഉപയോഗിക്കുന്നത്. അതേസമയം വിഎസ്എസ് യൂണിറ്റി ഒരു സോളിഡ് കാർബൺ അധിഷ്‌ഠിത ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ഇവയൊക്കെ ചില്ലറ മലിനീകരണമല്ല അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നത്. പ്രൊപ്പല്ലന്‍റുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും സ്ട്രാറ്റോസ്‌ഫിയറിലേക്കും (12 കിലോമീറ്റർ -50 കിലോമീറ്റർ) മെസോസ്‌ഫിയറിലേക്കുമാണ് (50 കിലോമീറ്റർ -85 കിലോമീറ്റർ) എത്തുന്നത്. ഈ വാതകങ്ങൾ അന്തരീക്ഷത്തിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷങ്ങൾ വരെ നിലനിൽക്കും എന്നും വിദഗ്‌ദർ വ്യക്തമാക്കുന്നു.

കൂടാതെ, വിക്ഷേപണ സമയത്തും റോക്കറ്റുകൾ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോളും ഉയർന്ന താപനിലയാണ് ഉണ്ടാവുന്നത്. ഇത് വായുവിലെ നൈട്രജനെ റിയാക്‌ടീവ് നൈട്രജൻ ഓക്‌സൈഡ് ആയും മാറ്റും. ഇതെല്ലാം നയിക്കുക ഓസോൺ പാളിയിൽ വിള്ളലുകൾ ഉണ്ടാക്കുന്നതിലേക്കാണ്.

ബഹിരാകാശ ടൂറിസവും കാലാവസ്ഥ വ്യതിയാനവും

ബഹിരാകാശ ടൂറിസത്തിനിടെ പുറന്തള്ളുന്ന വാതകങ്ങൾ ആഗോളതാപനത്തിലേക്ക് നയിക്കുമെന്നും വിദഗ്‌ദർ അഭിപ്രായപ്പെടുന്നുണ്ട്. ബഹിരാകാശ യാത്രകൾക്ക് ഉപയോഗിക്കുന്ന വിമാനങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡും മറ്റ് വാതകങ്ങളും ചേർന്ന് അന്തരീക്ഷത്തിൽ രൂപപ്പെടുന്ന മേഘങ്ങൾ ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തെ തടയുന്നതിനാൽ തണുപ്പ് വർധിക്കാനുമുള്ള സാധ്യതകളും ഏറെയാണ്.

Also Read: 50,000 അടി ഉയരത്തിൽ യൂണിറ്റി വേർപെടും,പിന്നെ ബഹിരാകാശത്തേക്ക് ; ബെസോസിന് മുമ്പ് കുതിക്കാന്‍ ബ്രാന്‍സണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.