ETV Bharat / science-and-technology

വിൻഡോസ് 12 രണ്ട് വര്‍ഷത്തിനകം? പ്രതീക്ഷയോടെ ടെക് ലോകം

author img

By

Published : Jul 16, 2022, 5:55 PM IST

വിൻഡോസ് 11ന്‍റെ പരിഷ്കരിച്ച പതിപ്പാണോ വിൻഡോസ് 12 ആണോ പുറത്തിറങ്ങുക. ഇനിയും മൈക്രോ സോഫ്റ്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. പക്ഷേ മാറ്റം സൂചിപ്പിച്ചുക്കൊണ്ടുള്ള വാര്‍ത്തകള്‍ ടെക് ലോകത്ത് സജീവം

Windows update set to release in 2024 might be Windows 12  Windows updates Windows 2024 release  windows 12 launch  operating system builds  2024 ൽ വിൻഡോസ് 12  മൈക്രാസോഫ്‌റ്റ് അപ്ഡേഷൻ 2024  ടെക്ക് വാർത്ത
2024 ൽ വിൻഡോസ് 12 അവതരിപ്പിക്കാനൊരുങ്ങി മൈക്രാസോഫ്‌റ്റ്

വാഷിങ്ടൺ: 2024ൽ വിൻഡോസിന്‍റെ പുത്തൻ ഒഎസ് വിൻഡോസ് 12 എത്തുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. പുതിയ അപ്ഡേഷൻ പുറത്തിറക്കുന്നതിന്‍റെ ഭാഗമായി അമേരിക്കൻ ടെക് ഭീമനായ മൈക്രാസോഫ്‌റ്റ് മൂന്ന് വർഷത്തെ ഒഎസ് റിലീസ് സൈക്കിൾ സ്വീകരിച്ചു. എന്നാൽ വിൻഡോസ് 12 ആണോ വിൻഡോസ് 11ന്‍റെ പുതിയ വേർഷനാണോ പുറത്തിറക്കുന്നത് എന്ന കാര്യം വ്യക്തമല്ല.

അതേസമയം നിലവിലെ വിൻഡോസ് ഉപയോക്‌താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് വർധിപ്പിക്കും. ഒറ്റയടിക്ക് പുതിയ ഓപ്പറേറ്റിങ് സിസ്‌റ്റം അവതരിപ്പിക്കുന്നതിന് പകരം ഘട്ടം ഘട്ടം ആയിട്ടായിരിക്കും അപഡേറ്റ് ചെയ്യുക. നിലവിലെ ഉപയോക്‌താക്കൾക്ക് വളരെ എളുപ്പത്തിൽത്തിൽ തന്നെ പുതിയ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും.

വിൻഡോസ് 11 22H2ൽ മൈക്രാസോഫ്‌റ്റ് അവതരിപ്പിച്ച മൊമന്‍റ്സ് (Moments) സംവിധാനത്തിലൂടെ ഇത് സാധ്യമാകുന്നത്. പ്രധാന ഒഎസ് വേർഷൻ അവതരിപ്പിക്കുന്നത് വരെ പുതിയ സവിശേഷതകൾക്കായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല എന്നതും പ്രധാന പ്രത്യേകതയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.