ETV Bharat / science-and-technology

മൈക്രോസോഫ്‌റ്റ്‌ 'വണ്‍ ഡ്രൈവ്' 15-ാം വയസിലേക്ക്; ഉപയോക്താക്കള്‍ക്ക് ശുഭവാര്‍ത്ത - മൈക്രോസോഫ്‌റ്റ്

2007 ലാണ് മൈക്രോസോഫ്‌റ്റ്‌ 'വണ്‍ ഡ്രൈവ്' എന്ന ഫയൽ ഹോസ്റ്റിങ് വെബ്‌സൈറ്റ് ആരംഭിച്ചത്. ഉപയോക്താക്കള്‍ക്ക് കമ്പനി ശുഭവാര്‍ത്ത നല്‍കിയെങ്കിലും എന്ന് മുതല്‍ ലഭിക്കുമെന്നതില്‍ വ്യക്തതയില്ല

Microsoft One Drive anniversary new features coming  One Drive 15 th anniversary  മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവ് 15ാം വയസിലേക്ക്  വണ്‍ ഡ്രൈവ് ഫയൽ ഹോസ്റ്റിങ് വെബ്‌സൈറ്റ്  പുതിയ ടെക്‌നോളജി വാര്‍ത്ത  new technology news  Microsoft One Drive anniversary  microsoft One Drive anniversary new features coming  മൈക്രോസോഫ്‌റ്റ്  മൈക്രോസോഫ്റ്റ്
മൈക്രോസോഫ്‌റ്റ്‌ 'വണ്‍ ഡ്രൈവ്' 15-ാം വയസിലേക്ക്; ഉപയോക്താക്കള്‍ക്ക് ശുഭവാര്‍ത്ത
author img

By

Published : Aug 10, 2022, 4:03 PM IST

വാഷിങ്‌ടണ്‍: അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്‌റ്റിന്‍റെ 'വണ്‍ ഡ്രൈവ്' ഉപയോക്താക്കള്‍ക്ക് ശുഭവാര്‍ത്ത. പ്രമുഖ ഫയൽ ഹോസ്റ്റിങ് വെബ്‌സൈറ്റിന്‍റെ 15-ാം വാർഷികം പ്രമാണിച്ചാണ് ഇത്. 'വണ്‍ ഡ്രൈവ് ഹോം' എന്ന പേരിൽ ഒരു പുതിയ ലാൻഡിങ് പേജ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ദി വെർജ് പോര്‍ട്ടല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വണ്‍ ഡ്രൈവ് തുറക്കുമ്പോൾ 'മൈ ഫയല്‍സ്' ടാബിൽ എത്തുന്നതിന് പകരം, മൈക്രോസോഫ്‌റ്റ് ഓഫിസിന്‍റെ ഓൺലൈൻ പതിപ്പിൽ പുതിയ ഹോം പേജ് ലഭിക്കും. മൈക്രോസോഫ്‌റ്റ് ഓഫിസിന്‍റെ ആപ്പിന് സമാനമായി വണ്‍ ഡ്രൈവില്‍ ഉപയോക്താക്കളുടെ ഫയലുകളുടെ ലിസ്റ്റ് ലഭിക്കും. അടുത്തിടെ സൂക്ഷിച്ച ഫയലുകള്‍ അനുസരിച്ച് നമുക്ക് ആക്‌സസ് ചെയ്‌തെടുക്കാം.

വേഡ്, എക്‌സൽ, പവർപോയിന്‍റ്, പി.ഡി.എഫ് ഫയൽ എന്നിവ ഉപയോഗപ്പെടുത്താനും ലിസ്റ്റിന് മുകളിൽ അവസരമൊരുക്കിയിട്ടുണ്ട്. ഹോമിന്‍റെ ഇടതുവശത്ത്, ഒരു പുതിയ ക്വിക്ക് ആക്‌സസ് സൗകര്യവും ചേര്‍ക്കും. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങള്‍ ആക്‌സസ് ചെയ്യാനാണ് ഇത്. വരും മാസങ്ങളിൽ ലഭ്യമായേക്കുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.