ETV Bharat / science-and-technology

വലിയ തല, ചെറിയ കൈകള്‍, നാല് മെട്രിക് ടൺ ഭാരം ; മെറാക്‌സെസ് ഗിഗാസ് എന്ന ഭീമന്‍ ദിനോസര്‍

author img

By

Published : Aug 27, 2022, 9:03 PM IST

ടൈറനോസോറസ് റെക്‌സിനോട് സാദൃശ്യമുള്ള ഭീമന്‍ ദിനോസറാണ് മെറാക്‌സെസ് ഗിഗാസ്. 2012‍ലാണ് അര്‍ജന്‍റീനയിലെ വില്ല എല്‍ ചോക്കിന് സമീപത്തുനിന്നും മെറാക്‌സെസിന്‍റെ ഫോസിലുകള്‍ കണ്ടെത്തിയത്. ഫോസിലിന് 95 ദശലക്ഷം വര്‍ഷം പഴക്കമുള്ളതായാണ് ഗവേഷകര്‍ പറയുന്നത്

Tyrannosaurs Rex  Meraxes Gigas dinosaur  Meraxes Gigas  giant dinosaur  മെറാക്‌സെസ് ഗിഗാസ്  ദിനോസര്‍  ടൈറനോസോറസ് റെക്‌സ്  അര്‍ജന്‍റീനയിലെ വില്ല എല്‍ ചോക്ക്  തെറോപോഡ്  തെറോപോഡ് ദിനോസര്‍  theropod  Carcharodontosaurus  കർച്ചറോഡോന്റോസോറിഡ്‌സ്
വലിയ തല, ചെറിയ കൈകള്‍, മെറാക്‌സെസ് ഗിഗാസ് എന്ന ഭീമന്‍ ദിനോസറിനെ കുറിച്ച് അറിയാം

ഒട്ടാവ (കാനഡ) : മുന്‍ യുഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള അനന്ത സാധ്യതകളാണ് ഫോസിലുകള്‍ നല്‍കുന്നത്. പുരാതന ജീവി വർഗങ്ങളെയും ആവാസവ്യവസ്ഥകളെയും കുറിച്ച് പഠിക്കുന്നതിലൂടെ മുന്‍കാലങ്ങളില്‍ ഭൂമുഖത്ത് ഉണ്ടായിരുന്ന ജീവജാലങ്ങളെയും ഇന്നത്തേതില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഭൂമിക്ക് അന്നുണ്ടായിരുന്നത് എന്നും മനസിലാക്കാന്‍ നമുക്ക് സാധിക്കും. കൂടാതെ പരിണാമം എങ്ങനെ സംഭവിക്കുന്നു എന്നും പ്രത്യേക സാഹചര്യങ്ങളില്‍ പരിണമിക്കാന്‍ സാധ്യതയുള്ളത് എന്തെല്ലാമാണെന്നും അറിയാനും ഫോസിലുകള്‍ സഹായിക്കുന്നു.

ദിനോസറിന്‍റെ പരിണാമത്തെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്, പുതുതായി കണ്ടെത്തിയ തെറോപോഡ് ദിനോസറായ മെറാക്‌സെസ് ഗിഗാസ് വളരെ പ്രധാനപ്പെട്ടതാകുന്നത് ഈ സന്ദർഭത്തിലാണ്. 2012‍ലാണ് അര്‍ജന്‍റീനയിലെ വില്ല എല്‍ ചോക്കിന് സമീപത്തുനിന്നും മെറാക്‌സെസിന്‍റെ 95 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയത്. 2014 ലാണ് ഖനനം പൂര്‍ത്തിയാക്കി ഫോസില്‍ ഗവേഷകരുടെ കൈകളിലെത്തിയത്. പിന്നീട് നീണ്ട പഠനത്തിനും ഫോസിലിനെ വിധേയമാക്കി.

ടൈറനോസോറസ് റെക്‌സിനെപ്പോലെ വലിയ തലയും ചെറിയ മുൻകാലുകളും ഉള്ള ഭീമൻ ദിനോസറാണ് മെറാക്‌സെസ് ഗിഗാസ്. ഗെയിം ഓഫ് ത്രോൺസിലെ സാങ്കൽപ്പിക ഡ്രാഗണിന്‍റെ പേരിലാണ് പുതിയ ദിനോസർ ഇനത്തിന് പേര് നൽകിയിരിക്കുന്നത്. ഗവേഷകർ പറയുന്നതനുസരിച്ച്, ദിനോസറിന്‍റെ തലയോട്ടിക്ക് നാലടിയിൽ കൂടുതൽ നീളമുണ്ട്.

അതിന്‍റെ ഭാരം ഏകദേശം നാല് മെട്രിക് ടൺ ആണെന്നും കണക്കാക്കിയിട്ടുണ്ട്. മെറാക്‌സെസസിന്‍റെ കൈകളുടെ നീളം രണ്ട് അടിയാണ്. ടൈറനോസോറസ് റെക്‌സുകളില്‍ നിന്നാണ് മെറാക്‌സസിന് സമാനമായ കൈകള്‍ ലഭിച്ചത് എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും, പ്രസ്‌തുത നിഗമനം അടിസ്ഥാന രഹിതമാണെന്ന് ഗവേഷകര്‍ പറഞ്ഞു. 20 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചവയാണ് ടൈറനോസോറസ് റെക്‌സുകള്‍. അതിനാല്‍ ഈ രണ്ട് ജീവി വിഭാഗവും തമ്മില്‍ വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്.

മെറാക്‌സെസ് ഗിഗാസ് ടൈറനോസോറിഡ് ദിനോസര്‍ വിഭാഗത്തിലും കർച്ചറോഡോന്റോസോറിഡ്‌സ് വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഈ ദിനോസറുകളുടെ ശരാശരി പ്രായം 40 വര്‍ഷമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. മെറാക്‌സസിന്‍റെ തലയില്‍ കോഴിപ്പൂവിന് സമാനമായ ഭാഗവും, ചുളിവുകളും, മുഴകളും, ചെറിയ കൊമ്പുകളും ഉണ്ടായിരുന്നു. മെറാക്‌സെസുകളുടെ കൈകളുടെ പേശികള്‍ നല്ല രീതിയില്‍ വളര്‍ച്ചയുള്ളതായിരുന്നു. കൈകളാല്‍ ചേര്‍ത്തുപിടിച്ചാണ് ഇവ ഇണചേര്‍ന്നിരുന്നതെന്നും പഠനങ്ങള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.