ETV Bharat / science-and-technology

ട്വിറ്റർ ബ്ലൂ ബാഡ്‌ജ്; ഏപ്രില്‍ ഒന്ന് മുതല്‍ അപ്രത്യക്ഷമാകും

author img

By

Published : Mar 24, 2023, 1:09 PM IST

ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. നിലവില്‍ ചെക്ക് മാര്‍ക്കുകള്‍ ട്വിറ്ററില്‍ ലഭ്യമാണ്. ഗോള്‍ഡന്‍ ബാഡ്‌ജുകള്‍ നിലനിര്‍ത്തുന്നതിന് 1000 ഡോളര്‍ നല്‍കണം.

ചെക്ക് മാര്‍ക്കുകള്‍  ബ്ലൂ വെരിഫൈഡ്  ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍  ഇലോണ്‍ മസ്‌ക്  ഗോള്‍ഡന്‍ ബാഡ്‌ജുകള്‍  Legacy Twitter Blue badges  Legacy Twitter Blue badges to be removed
ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കും

ന്യൂഡല്‍ഹി: ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചൊയ്യാനൊരുങ്ങി ട്വിറ്റര്‍. ഏപ്രില്‍ ഒന്ന് മുതല്‍ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ നിന്നുള്ള വ്യക്തിഗത ഉപയോക്താക്കളില്‍ നിന്ന് വര്‍ഷം തോറും 9400 രൂപയാണ് ഈടാക്കുന്നത്. ട്വിറ്റര്‍ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നിലവില്‍ ട്വിറ്ററില്‍ ലഭ്യമാകുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് ശേഷം തങ്ങളുടെ വെരിഫിക്കേഷൻ സ്റ്റാറ്റസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് ഇലോണ്‍ മസ്‌ക് നിർദേശിച്ചു. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ പണം ഈടാക്കുന്ന ഉപയോക്താക്കളുടെ തിരക്ക് വര്‍ധിച്ചതോടെയാണ് ഫ്രീ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതെന്നും മസ്‌ക് അറിയിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ ഇത് ഒഴിവാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് ട്വിറ്ററില്‍ നിന്ന് ചെക്ക് മാര്‍ക്കുകള്‍ അപ്രത്യക്ഷമാകുമെന്നും അത് നിലനിര്‍ത്തണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ബ്ലൂവില്‍ സൈന്‍ അപ്പ് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ബിസിനസുകാര്‍ക്ക് തങ്ങളുടെ ഗോള്‍ഡന്‍ ബാഡ്‌ജുകള്‍ നിലനിര്‍ത്തുന്നതിന് 1000 ഡോളര്‍ നല്‍കണം. എന്നാല്‍ പണം നല്‍കാത്ത ബ്രാന്‍ഡുകള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും സ്വന്തം ചെക്ക് മാര്‍ക്കുകള്‍ നഷ്‌ടമാകും.

ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ സൗകര്യം ലഭ്യമാക്കിയത് ദിവസങ്ങള്‍ മുമ്പ്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വിറ്റര്‍ ബ്ലൂ സൗകര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ബ്ലൂ വെരിഫൈഡ് ട്വിറ്റര്‍ ബ്ലൂ സൗകര്യ നീക്കം ചെയ്യുന്നതായുള്ള വാര്‍ത്ത എത്തിയത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും ട്വിറ്റര്‍ ബ്ലൂ സൗകര്യം ഒരുക്കിയതായാണ് വാര്‍ത്തകളെത്തിയത്. നേരത്തെ ഏതാനും ചില തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം (ഫെബ്രുവരി) മുതല്‍ ഇന്ത്യയിലും ഇത് ലഭ്യമാക്കി തുടങ്ങിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ബ്ലൂ ടിക്ക് ലഭിക്കാനാണ് ട്വിറ്റര്‍ ബ്ലൂ സബ്‌സ്ക്രൈബ് ചെയ്യേണ്ടത്.

more read: ഗോള്‍ഡ് ബാഡ്‌ജുകള്‍ക്ക് 1,000 ഡോളര്‍ നല്‍കണം; ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ട്വിറ്റര്‍ നിര്‍ദേശം

ഉപയോക്താക്കള്‍ക്കായി കമ്പനി വന്‍ ഓഫറും നല്‍കിയിരുന്നു. വാര്‍ഷിക സബ്‌സ്‌ക്രിപ്‌ഷന് 1000 രൂപ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരുന്നത്. മുമ്പ് ബ്ലൂ ടിക്കിനായി പണം അടക്കേണ്ടിരുന്നില്ല. ഉപയോക്താക്കള്‍ക്ക് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കും. മാത്രമല്ല ബ്ലൂ ടിക്ക് ഉപയോക്താക്കള്‍ക്ക് വളരെ കുറച്ച് പരസ്യങ്ങള്‍ മാത്രമെ കാണേണ്ടതായി വരികയുള്ളൂ.

ട്വിറ്ററിലെ ഒരോ അക്കൗണ്ടുകളിലേക്കും ബാഡ്‌ജുകള്‍ ചേര്‍ക്കാന്‍ മാസം തേറും 50 ഡോളര്‍ അധികം ഈടാക്കുമെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. ഇത് കൂടാതെ അഫിലിയേറ്റഡ് അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടി മാസത്തില്‍ 50 ഡോളറും കമ്പനി ആവശ്യപ്പെട്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

also read: കൂളായി രാഹുൽ: പ്രതിഷേധങ്ങൾക്കിടയിലും പാര്‍ലമെന്‍റില്‍ കോൺഗ്രസ് എംപിമാരുടെ യോഗത്തിലെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.