ബഹിരാകാശത്ത് പോകുന്ന ആദ്യ ഏഷ്യൻ വംശജയെന്ന ബഹുമതിയുമായി, പേടകമായ കൊളംബിയയില്‍ ഫ്ളോറിഡയിലെ കേപ് കാനവറലില്‍നിന്ന് യാത്രയാരംഭിച്ച കല്‍പന ചൗള തീഗോളത്തില്‍ എരിഞ്ഞമര്‍ന്നെങ്കിലും ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവജാലങ്ങള്‍ക്കടക്കം ഉണ്ടാകുന്ന മാറ്റം പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷത്തെ തയ്യാറെടുപ്പിനൊടുവില്‍ 2001 ജനുവരി 16ന് കല്‍പന പറന്നുയര്‍ന്നത്.
അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങുടെ ഈറ്റില്ലമായ കെന്നഡി സ്‌പേസ് സെന്‍ററിൽ രാവിലെ എത്തുകയായിരുന്നു ലക്ഷ്യം.
Also Read: പാഷാണം ഇനി വിശ്രമിക്കട്ടെ, ചെമ്പിൽ അശോകൻ കളത്തിലിറങ്ങി
രണ്ടാഴ്ച ഭ്രമണ പഥത്തിൽ തുടർന്നെങ്കിലും കൊളംബിയയുടെ തിരിച്ചിറക്കത്തിനിടെ ദുരന്തമുണ്ടായി. ഇടതു ചിറകിന്‍റെ താപ കവചത്തിലുണ്ടായ കേടുപാട് കൽപ്പന ഉൾപ്പെടെ ഏഴ് പ്രഗത്ഭ ബഹിരാകാശ യാത്രികരുടെ ജീവൻ അപഹരിച്ചു. കൊളംബിയ ഒരു അഗ്നിഗോളമായി മാറുന്നത് ലോകം ഞെട്ടലോടെ കണ്ടു.
രണ്ടു തവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി
കൊളംബിയ ദുരന്തം നടക്കുമ്പോൾ വെറും 45 വയസായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച് പിന്നീട് യുഎസിലേക്ക് കുടിയേറിയ അവര്‍ എൺപതുകളിലാണ് യുഎസ് പൗരത്വം നേടുന്നത്.
Also Read: നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി
1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയറോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ കൽപനയ്ക്ക് 1994ൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനം ലഭിച്ചു.
1997ലെ കൊളംബിയ ദൗത്യത്തിൽ ആദ്യത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി അവിടെയെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന പേര് സ്വന്തമാക്കി.
ആദ്യ യാത്രയില്‍ ശൂന്യാകാശത്ത് 376 മണിക്കൂറും 34 മിനിറ്റും ചെലവഴിച്ച് ഭൂമിയെ 252 തവണ വലംവച്ച കൽപന താണ്ടിയത് 65ലക്ഷം മൈല്‍.
1998 ജനുവരിയില്‍ ബഹിരാകാശ യാത്രാപരീക്ഷണങ്ങളുടെ ചുമതലയുള്ള വിഭാഗത്തില്‍ അവര്‍ നിയോഗിക്കപ്പെടുകയും ചെയ്തു.
രണ്ടാം യാത്ര കലാശിച്ചത് വന്‍ ദുരന്തത്തില്‍
എന്നാൽ കരുതിയ പോലെ രണ്ടാം യാത്ര വിജയം സമ്മാനിച്ചില്ല. നിയോഗം മറ്റൊന്നായിരുന്നു. ഭൂമിയിലേക്ക് എത്താൻ മിനിട്ടുകൾ ബാക്കി നിൽക്കെ അവര്‍ കത്തിയെരിഞ്ഞു.
ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരിയും രണ്ട് തവണ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരിയും, ഒടുവില്‍, ബഹിരാകാശത്ത് മരണമടയുന്ന ആദ്യ ഇന്ത്യക്കാരിയുമായി കല്‍പന.
Also Read: മലയാളത്തിന്‍റെ സിത്തുമണിക്ക്, ശബ്ദ സൗന്ദര്യത്തിന്, ഇന്ന് പിറന്നാൾ
ബഹിരാകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യയുടെ യശസ്സ് അത്രത്തോളം ഉയർത്തിയ കൽപന ജനിച്ചിട്ട് ഇന്നേക്ക് 60 വർഷം.