ETV Bharat / science-and-technology

ഡീപ് ഫേക്ക് : ഇത്തരം ഫോട്ടോകളും വീഡിയോസും എങ്ങനെ തിരിച്ചറിയാം?, യാഥാർത്ഥ്യം ഏതൊക്കെ? - ഡീപ്പ് ഫെയ്ക്

Deepfaking : നടി രശ്‌മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോയ്‌ക്ക് പിന്നാലെയാണ് ഡീപ്‌ഫേക്ക് എന്ന സാങ്കേതിക വിദ്യ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ഡീപ്‌ഫേക്ക് ഫോട്ടോകളും വീഡിയോസും എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ച് വിശദമായി വായിക്കാം....

artificial intellegence  deep fake  resmika  fake technology  machine learning  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  ഡീപ്പ് ഫെയ്ക്  സെർച്ച് ബൈ ഇമേജ് ഓപ്ഷൻ
what is deep fake
author img

By ETV Bharat Kerala Team

Published : Nov 8, 2023, 1:31 PM IST

ഹൈദരാബാദ് : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും (AI) യന്ത്രവത്ക്കരണവും എല്ലാം നമ്മുടെ ജോലികള്‍ ഏറെ എളുപ്പമാക്കി. ഇതോടെ നമ്മള്‍ സ്വസ്ഥമായെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ ശരിക്കും ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നമ്മെ തെറ്റായ പാതയിലേക്കാണോ കൊണ്ടുപോകുന്നത്.? ഇത് നമ്മുടെ വിശ്വാസ്യത നശിപ്പിക്കുന്നുണ്ടോ?

അടുത്തിടെയാണ് നടി രശ്‌മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ച മോർഫ് ചെയ്‌ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. പ്രശസ്‌തരുടെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സാധാരണ സ്ത്രീകളെ വ്യാജ സാങ്കേതികവിദ്യയുടെ ഇത്തരം കുരുക്കുകളില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്ക് സാധിക്കും. അത് കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങളിലേക്ക് എത്താതിരിക്കാന്‍ ആരെയും കാത്ത് നില്‍ക്കാതെ നിരവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നത്.

എന്താണ് 'ഡീപ്പ് ഫേക്ക്'..? : മോർഫിങ് എന്നാൽ ഒരാളുടെ മുഖവും മറ്റൊരാളുടെ ശരീരവും തമ്മില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഡീപ്പ് ഫേക്കിലാകട്ടെ ഇതേ വ്യക്തിയായി സംസാരിക്കുന്നുമുണ്ട്. അതായത് ഈ സാങ്കേതികതയിലൂടെ ഒരാളുടെ അപരനെ സൃഷ്‌ടിക്കാമെന്ന് അര്‍ഥം. മെഷീന്‍ ലേണിംഗിലൂടെയും എഐയിലൂടെയും മറ്റും ശബ്‌ദവും ദൃശ്യങ്ങളും ചിത്രങ്ങളും എല്ലാം വ്യാജമായി നിർമ്മിക്കാൻ സാധിക്കുന്നു. യഥാര്‍ഥത്തിലുള്ളതിനോട് എത്ര കിടപിടിക്കാന്‍ സാധിച്ചാലും ഇത് വ്യാജം തന്നെ. യഥാര്‍ഥത്തിലുള്ളതിനോട് സാമ്യമുള്ള ദൃശ്യങ്ങളും ശബ്ദവും ആണെങ്കിലും ഇവ വ്യാജമാണെന്ന് തിരിച്ചറിയാന്‍ എന്തെങ്കിലും പഴുതുകള്‍ അതില്‍ തന്നെ ഉണ്ടായിരിക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു

സാധാരണഗതിയിൽ, നെറ്റിൽ അവരുടെ ഏതെങ്കിലും അശ്ലീല വീഡിയോ/ഫോട്ടോ കണ്ടാൽ ആർക്കും പേടിയാകും. എല്ലാവരും ഇത് കണ്ടാല്‍ തങ്ങളുടെ വിശ്വാസ്യത തകരില്ലേയെന്നും ഇവര്‍ ഭയക്കുന്നു. ചിലര്‍ ആത്മഹത്യയില്‍ പോലും അഭയം തേടുന്നു. എന്നാല്‍ ഇത്തരത്തില്‍ വൈകാരികമായി പെരുമാറേണ്ടതില്ലെന്നും ചിന്തിച്ച് സമയം എടുത്ത് പ്രവര്‍ത്തിക്കണമെന്നുമാണ് വിദഗ്‌ധരുടെ ഉപദേശം. ആദ്യം ഈ ചിത്രങ്ങളോ ദൃശ്യങ്ങളോ നമ്മുടേതാണോയെന്ന് ഉറപ്പ് വരുത്തണം. അതോ വ്യാജമായി സൃഷ്ടിച്ചതാണോയെന്നും പരിശോധിക്കുക, ഇതിന്‍റെ നിജ സ്ഥിതിയെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കുക. യാഥാര്‍ത്ഥ്യം മനസിലാക്കുക. നിങ്ങള്‍ക്ക് ഈ ചിത്രത്തിലോ ദൃശ്യങ്ങളിലോ ശബ്ദത്തിലോ എന്തെങ്കിലും വ്യത്യാസം കണ്ടെത്താനാകും.

കണ്ണുകളുടെ ചലനങ്ങള്‍ നോക്കി വിദഗ്‌ധര്‍ക്ക് ഡീപ്പ് ഫേക്ക് വീഡിയോകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. യഥാര്‍ത്ഥ ദൃശ്യങ്ങളില്‍ വ്യക്തികളുടെ സംസാരവും, കയ്യുടെയും കണ്ണിന്‍റെയും മറ്റും ചലനങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. വ്യാജ ദൃശ്യങ്ങളിലാകട്ടെ സംസാരവും കയ്യുടെ ചലനങ്ങളും മറ്റും അതേ പോലെ ആയിരിക്കുമെങ്കിലും കണ്ണിന്‍റെ ചലനത്തില്‍ വ്യത്യാസം ഉണ്ടാകും.

മോര്‍ഫിങ്ങോ ഡീപ്പ് ഫേക്കിങ്ങോ എന്തുമാകട്ടെ എല്ലാം അതുപോലെ പുനര്‍ സൃഷ്ടിക്കല്‍ സാധ്യമല്ല. ഒരാളുടെ മുഖം മറ്റൊരാളുടേത് ആക്കി മാറ്റുമ്പോള്‍ മുഖത്തെ തിളക്കം, നിറം, ചുറ്റുപാടുമുള്ള വെളിച്ചം എന്നിവ കൃത്യമായി പുനഃസൃഷ്ടിക്കാന്‍ സാധിക്കില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ വീഡിയോയ്ക്ക് ഒപ്പം വരുന്ന ശബ്ദത്തിന്‍റെ ഗുണമേന്മയില്‍ വ്യത്യാസം ഉണ്ടായിരിക്കും. ദൃശ്യങ്ങളും ശബ്ദവും ഒരു മേന്മയില്‍ പുനഃസൃഷ്ടിക്കാൻ സാധിക്കില്ല.

ഓരോരുത്തരുടെയും ശരീരത്തിന്‍റെ ആകൃതിയില്‍ വ്യത്യാസമുണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഒരാളുടെ ശരീരത്തിലേക്ക് മറ്റൊരാളുടെ തല ചേര്‍ത്ത് വയ്ക്കുമ്പോള്‍ അവ ഒരിക്കലും തമ്മില്‍ ചേരുന്നതാകില്ല. മെലിഞ്ഞ നീളമുള്ള ഒരാളുടെ മുഖം തടിച്ച ഒരു ശരീത്തിലേക്ക് ചേര്‍ത്ത് വച്ചാല്‍ അതെങ്ങനെ പൊരുത്തപ്പെടും. അതിലുപരി ഇവരുടെ മുഖ ഭാവങ്ങളും കയ്യുടെ ചലനങ്ങളും തമ്മിൽ യാതൊരു പൊരുത്തവും ഉണ്ടാകില്ല.

ഡീപ്പ് ഫേക്ക് സോഫ്റ്റ്‌വെയറിന് കൃത്യമായി മുഖഭാവങ്ങള്‍ പകർത്താനാകില്ല. മുഖഭാവത്തിലും വർത്തമാനത്തിലും വ്യത്യാസമുണ്ടാകുകയും ദൃശ്യത്തിന്‍റെ പശ്ചാത്തലവുമായി ബന്ധമില്ലാതെ വരികയും ചെയ്താൽ ഇതിനെ വിദഗ്‌ധർ വ്യാജ ദൃശ്യമായി പരിഗണിക്കും.

മുഖം കൃത്യസ്ഥാനത്ത് അല്ലെങ്കിൽ ഇതിനെ വ്യാജ വീഡിയോ ആണെന്ന് തിരിച്ചറിയാനാകും. പുതിയ മുഖം യഥാർത്ഥ ആളുടെ മുഖത്തിൽ കൃത്യമായി ഉറപ്പിക്കാൻ സാധിക്കാതെ വരുമ്പോഴും വ്യത്യാസം പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും.

ഡീപ്പ് ഫേക്ക് വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും സ്വാഭാവിക ശരീര ചലനങ്ങള്‍ ദീർഘനേരം പരിപാലിക്കാനാകില്ല. അത് കൊണ്ട് തന്നെ കൃത്യമായി നിരീക്ഷിച്ചാൽ ചെറിയൊരു വ്യത്യാസം പോലും കണ്ടുപിടിക്കാൻ സാധിക്കും.

ഇക്കാര്യങ്ങളെല്ലാം നിരീക്ഷിച്ച ശേഷം വീഡിയോ വ്യാജമാണെന്ന് സംശയമുണ്ടെങ്കിൽ ഗൂഗിളിന്‍റെ സഹായം തേടാവുന്നതാണ്. സെർച്ച് ബൈ ഇമേജ് ഓപ്ഷൻ ഉപയോഗിച്ച് ഇത് പരിശോധിക്കാം. ഇതിനായി ദൃശ്യത്തിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇതിൽ നൽകിയാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും കിട്ടും. ഇതിൽ വ്യാജമായതും യഥാർത്ഥ ദൃശ്യങ്ങളും ഉണ്ടാകും. മോർഫ് ചെയ്യാൻ ഉപയോഗിച്ചവയും കിട്ടും.

ഇത്തരം സംഭവങ്ങളിൽ ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടേണ്ടതാണ്. ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും വേണം. അതീവ ശ്രദ്ധാലു ആകുകയാണ് ആദ്യമായി വേണ്ടത്

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും മുമ്പ് തന്നെ നമ്മള്‍ ശ്രദ്ധ പുലർത്തുകയാണ് വേണ്ടത്. ചിത്രങ്ങളോ ദൃശ്യങ്ങളോ വിവരങ്ങളോ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വയ്ക്കും മുമ്പ് മുൻകരുതലുകള്‍ കൈക്കൊണ്ടാൽ ഡീപ്പ് ഫേക്ക് മോർഫിങ് പോലുള്ളവയിൽ നിന്ന് രക്ഷപ്പെടാനാകും.

മുന്‍കരുതലുകള്‍

  • സാമൂഹ്യമാധ്യമങ്ങളിലെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കാൻ പ്രൈവസി സെറ്റിങ്ങുകള്‍ സുപ്രധാനമാണ്. നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുമായി മാത്രം വിവരങ്ങള്‍ പങ്കിടുക.
  • നിങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ക്കോ ചിത്രങ്ങള്‍ക്കോ ദൃശ്യങ്ങള്‍ക്കോ മോശമായി കമന്‍റിടുന്നവരെ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുക.
  • ചിത്രങ്ങളും ദൃശ്യങ്ങളും വിവരങ്ങളും പങ്ക് വയ്ക്കും മുമ്പ് ഇവ എല്ലാവരും കാണേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുക. മറ്റുള്ളവർക്ക് എതിർപ്പ് ഉണ്ടാകാനിടയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും വിവരങ്ങളും പോസ്റ്റ് ചെയ്യാതിരിക്കുക.
  • തങ്ങളുടെ സാമൂഹ്യപദവികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിലർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടാറുണ്ട്. എന്നാൽ ഇവയെല്ലാം മോർഫിങ്ങിനും ഡീപ്പ് ഫേയ്ക്കിങ്ങിനും പണത്തിന് വേണ്ടിയുള്ള ബ്ലാക്ക് മെയിലിങ്ങിനും വിധേയമാകാനിടയുണ്ടെന്ന കാര്യം ഓർക്കുക.
  • കോഫീ ഷോപ്പുകളിലെയും ഷോപ്പിങ് മാളുകളിലെയും മറ്റും സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണ് നമ്മളിലേറെ പേരും. ഇത് നിങ്ങളുടെ പാസ്‌വേഡും മറ്റും കൈമാറാനിടയാക്കും. ഇത് നിങ്ങളുടെ മൊബൈൽ ഫോണിന്‍റെ സുരക്ഷയേയും ബാധിക്കാം. അത് കൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിലെ വൈഫൈയും മറ്റും ഉപയോഗിക്കാതിരിക്കുക.
  • സാമൂഹ്യമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോഴും ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ശ്രദ്ധിക്കുക. വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടാതിരിക്കുക. ചിലർ നിങ്ങളുടെ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും മറ്റും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
  • ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ചില ലിങ്കുകളും ശബ്ദ സന്ദേശങ്ങളും അയക്കാൻ സാധ്യതയുണ്ട്. ഇതും ചില ദോഷങ്ങളുണ്ടാക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. അത് കൊണ്ട് തന്നെ ഇവ തുറക്കും മുമ്പ് അവരെ വിളിച്ച് അത് അവർ തന്നെ അയച്ചതാണെന്ന് ഉറപ്പിക്കുക. ഇതിലൂടെ ഹാക്കർമാരിൽ നിന്ന് രക്ഷപ്പെടാനാകും.
  • ശക്തമായ പാസ് വേഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുക, കൂടാതെ ഇടയ്ക്കിടെ ഇവ മാറ്റുകയും ചെയ്യണം.
  • മാറ്റങ്ങള്‍ വരുന്നത് അനുസരിച്ച് നിങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ഇതിലൂടെയും നിങ്ങളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനും കമ്പനിയുടെ നയങ്ങള്‍ പരിശോധിക്കാനും സാധിക്കുന്നു.

Also Read: Union Budget 2023 | ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിനായി രാജ്യത്ത് 3 കേന്ദ്രങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.