ETV Bharat / science-and-technology

വെടിച്ചില്ല് ഐറ്റം ലോഡിംഗ് ; പ്രീമിയം ശ്രേണിയില്‍ കാലുറപ്പിക്കാന്‍ കൈകോര്‍ത്ത് ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും - ഹാര്‍ലി

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം ശ്രേണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ മോഡല്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തിക്കാന്‍ കൈകോര്‍ത്ത് ഹീറോ മോട്ടോകോർപ്പും ലോകോത്തര ബ്രാന്‍ഡായ ഹാർലി ഡേവിഡ്‌സണും

Hero Motocorp  Hero  Harley Davidson  Premium segment  motor bike  CFO  niranjan Gupta  വെടിച്ചില്ല് ഐറ്റം  പ്രീമിയം ശ്രേണി  ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും  ഇന്ത്യന്‍ വിപണി  ബൈക്ക്  മോട്ടര്‍ സൈക്കിള്‍  നിര്‍മാതാക്കളായ  ലോകോത്തര ബ്രാന്‍റായ  ന്യൂഡല്‍ഹി  പ്രീമിയം  ഹാര്‍ലി  ഹീറോ
'ഒരു വെടിച്ചില്ല് ഐറ്റം' ലോഡിംഗ്; പ്രീമിയം ശ്രേണിയില്‍ കാലുറപ്പിക്കാന്‍ കൈകോര്‍ത്ത് ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും
author img

By

Published : Nov 27, 2022, 4:45 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോർപ്പും ലോകോത്തര ബ്രാന്‍ഡായ ഹാർലി ഡേവിഡ്‌സണും കൈകോര്‍ത്ത് തയ്യാറാക്കുന്ന പുതിയ മോഡല്‍ ബൈക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിപണിയിലെത്തും. ഹീറോ മോട്ടോകോർപ്പ് സിഎഫ്ഒ നിരഞ്ജൻ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം മോഡലുകളിലും തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ഹീറോയുടെ പദ്ധതികളുടെ ഭാഗമാണ് ഈ വാഹനം.

അതേസമയം 100-110 സിസി ബജറ്റ് ബൈക്ക് സെഗ്‌മെന്‍റില്‍ ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം തുടരുന്ന ഹീറോ 160 സിസിക്കും മുകളിലേക്ക് ഉയരാനും വിപണി കൈയ്യടക്കാനും ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ് പുതിയ വെളിപ്പെടുത്തല്‍.

എന്തിന് പ്രീമിയം ? : അടുത്ത രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ ഹാര്‍ലിയുമായി സംയുക്തമായി വികസിപ്പിക്കുന്ന വാഹനം ഉള്‍പ്പടെ മികച്ച വോളിയം ശ്രേണികളിലും ലാഭകരമായ പ്രീമിയം ശ്രേണികളിലുമുള്ള മോഡലുകള്‍ നിങ്ങള്‍ക്ക് കാണാം എന്ന് നിരഞ്ജൻ ഗുപ്ത അറിയിച്ചു. ഹാര്‍ലിയുമായുള്ള ചങ്ങാത്തം വഴി പ്രീമിയം ഉത്പന്നങ്ങളിലേക്ക് കടക്കുകയാണെന്നും എല്ലാ വര്‍ഷവും ഈ ശ്രേണിയില്‍ മോഡലുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീമിയം ശ്രേണിയിലൂടെ വിപണി വിഹിതം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ചങ്ങാതിമാര്‍ : 2020 ഒക്‌ടോബറിലാണ് ഹീറോ മോട്ടോകോർപ്പും അമേരിക്കൻ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സണും ഇന്ത്യൻ വിപണിയിൽ പങ്കാളികളായതായി പ്രഖ്യാപിച്ചത്. കരാറിന്‍റെ ഭാഗമായി ഹാർലി ഡേവിഡ്‌സൺ എന്ന ബ്രാൻഡ് നാമത്തിൽ ഹീറോ മോട്ടോകോർപ്പ് ഇന്ത്യയ്‌ക്കകത്ത് പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണി വികസിപ്പിക്കുകയും വിൽപ്പനയ്‌ക്കെത്തിക്കുകയും ചെയ്യും. മാത്രമല്ല ഇതിന്‍റെ ഭാഗമായി ഹാര്‍ലി മോട്ടോര്‍സൈക്കിളുകളുടെ യന്ത്രഭാഗങ്ങളും സേവനങ്ങളും ഹീറോ ലഭ്യമാക്കും.

ഇതുകൂടാതെ ഹാര്‍ലി ഡേവിഡ്‌സണിന്‍റെ എക്‌സ്‌ക്ലുസീവ് ഡീലർമാരുടെ ശൃംഖലയിലൂടെയും രാജ്യത്ത് നിലവിലുള്ള വിൽപ്പന ശൃംഖലയിലൂടെയും, ആക്‌സസറികളും യന്ത്രഭാഗങ്ങളും റൈഡിംഗ് ഗിയറുകളും വസ്‌ത്രങ്ങളും വില്‍ക്കാന്‍ ഹീറോയ്ക്ക് അനുമതിയുമുണ്ട്.

കോണ്‍ഫിഡന്‍സാണ് മെയിന്‍ : ഈ വര്‍ഷം ആദ്യ പകുതിയിലെ ബിസിനസ് വരുമാനം 13.7 ശതമാനത്തോടെ 2,300 കോടി രൂപയായിരുന്നു. ഇതോടെ വിപണിയില്‍ 45 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഇത് 15 ശതമാനമായി ഉയര്‍ത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഹീറോ മോട്ടോകോർപ്പ് സിഎഫ്ഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും വലിയ തലവേദനകള്‍ സൃഷ്‌ടിക്കുന്നുവെങ്കിലും വിപണിയെ ആത്മവിശ്വാസത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.