ETV Bharat / science-and-technology

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക് ; സമയ പരിധി നീട്ടി, നവംബർ 1 മുതൽ പ്രാബല്യത്തിൽ

ഓഗസ്റ്റ് 3ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ സമയപരിധി ഒക്‌ടോബർ 31 വരെ നീട്ടി. അതുവരെ കമ്പനികൾക്ക് ലൈസൻസില്ലാതെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയും.

Government extends time to curb laptop imports  Government extends time to laptop import  laptop imports  Government extends time electronics import  electronics import  laptop imports  ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ  ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇറക്കുമതി  ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇറക്കുമതി വിലക്ക്  ലാപ്‌ടോപ് ഇറക്കുമതി  കമ്പ്യൂട്ടർ ഇറക്കുമതി  ടാബ്‌ലെറ്റ് ഇറക്കുമതി  ഇറക്കുമതി ലൈസൻസ്  ഇലക്‌ട്രോണിക് ഉപകരണം ഇറക്കുമതി ലൈസൻസ്
ഇലക്‌ട്രോണിക്‌സ്
author img

By

Published : Aug 5, 2023, 11:53 AM IST

ന്യൂഡൽഹി : ലാപ്‌ടോപ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കുന്നത് സർക്കാർ മൂന്ന് മാസത്തേക്ക് മാറ്റി വച്ചു. ഒക്‌ടോബർ 31 വരെ ഇലക്‌ട്രോണിക് കമ്പനികൾക്ക് ലൈസൻസില്ലാതെ ഈ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാം. നവംബർ 1 മുതൽ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികൾ സർക്കാരിൽ നിന്ന് ലൈസൻസ് എടുക്കണം.

  • Q: Why has the @GoI_MeitY finalized new norms for import of IT hardware like Laptops, Servers etc?

    Ans: There will be a transition period for this to be put into effect which will be notified soon.

    Pls read 👇 https://t.co/u5436EA0IG

    — Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 4, 2023 " class="align-text-top noRightClick twitterSection" data=" ">

ഓഗസ്റ്റ് 3ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് ലൈസൻസ് എടുത്ത ശേഷം മാത്രം ഇറക്കുമതി ചെയ്യാമെന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വ്യവസായികൾ സർക്കാരിനോട് അവരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു. തുടർന്ന് ഡിജിഎഫ്‌ടിയിൽ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) നിന്ന് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

പുതുക്കിയ വിജ്ഞാപനം : ഓഗസ്റ്റ് 3-ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ അറിയിപ്പ്. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ 2023 ഒക്‌ടോബർ 31 വരെ നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസൻസ് ഇല്ലാതെ ക്ലിയർ ചെയ്യാവുന്നതാണ്. 2023 നവംബർ 1 മുതൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ലൈസൻസ് ആവശ്യമാണ് എന്ന് ഉത്തരവിൽ പറയുന്നു.

സുരക്ഷ കാരണങ്ങളും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈ ചരക്കുകളുടെ ഇൻബൗണ്ട് കയറ്റുമതിയും ഈ നീക്കം തടയുന്നതാണ്.

ലാപ്‌ടോപ്പുകൾ, സെർവറുകൾ തുടങ്ങിയ ഐടി ഹാർഡ്‌വെയർ ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അന്തിമമാക്കിയോ എന്ന ചോദ്യത്തിന് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് ഒരു പരിവർത്തന കാലയളവ് ഉണ്ടാകുമെന്നും അത് ഉടൻ അറിയിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ 'എക്‌സ്' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.

ലൈസൻസിന് അപേക്ഷ നൽകാം : പുതുക്കിയ അറിയിപ്പിലൂടെ ഇത്തരം ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ താത്പര്യമുള്ള കമ്പനികൾക്ക് ലൈസൻസിന് അപേക്ഷിക്കാൻ കൂടുതൽ സമയം ലഭ്യമാകും. ലൈസൻസിനായി അപേക്ഷിക്കുമ്പോൾ വിശദാംശങ്ങൾ കൃത്യമായി പൂരിപ്പിച്ചാൽ ലൈസൻസുകൾ വേഗത്തിൽ ലഭിക്കുമെന്ന് ലൈസൻസ് അതോറിറ്റി അറിയിച്ചു. ഉത്തരവിന് പിന്നാലെ ചില കമ്പനികൾ ഓൺലൈനായി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്.

PLI 2.0 ഐടി ഹാർഡ്‌വെയർ സ്‌കീമിന് കീഴിൽ, 44 കമ്പനികൾ ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, രണ്ട് കമ്പനികൾ 2023 ജൂലൈ 31-നകം സ്‌കീം പോർട്ടലിൽ അപേക്ഷ സമർപ്പിച്ചു. കമ്പനികൾക്ക് 2023 ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. HP ഉൾപ്പെടെ രണ്ട് കമ്പനികൾ PLI സ്‌കീമിന് കീഴിൽ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് ലൈസൻസുകൾ എടുക്കാമെന്നും കമ്പനികൾക്ക് ഒന്നിലധികം തവണ ലൈസൻസിനായി അപേക്ഷിക്കാമെന്നും ഒന്നിലധികം യൂണിറ്റുകൾക്ക് ലൈസൻസിനായി അപേക്ഷിക്കാമെന്നും വൃത്തങ്ങൾ പറഞ്ഞു. കമ്പനികൾക്കും വ്യാപാരികൾക്കും ലൈസൻസ് ഓൺലൈനായി അപേക്ഷിക്കാൻ ഡിജിഎഫ്‌ടി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.

Also read : Ban Imports Equipment | ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സര്‍ക്കാര്‍; കാരണങ്ങള്‍ ഇവയാണ്...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.