വാഷിങ്‌ടണ്‍: വര്‍ക്ക് സ്‌പേസ് ആപ്പുകളുടെ ഡിസൈനുകളില്‍ മാറ്റം കൊണ്ടുവരാന്‍ അമേരിക്കന്‍ ടെക്ക് ഭീമന്മാരായ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്‍റെ, ഡോക്‌സ്, ഡ്രൈവ്, സ്ലൈഡ്, ഷീറ്റ്സ് എന്നീ ആപ്പുകളുടെ ഡിസൈനിലാണ് മാറ്റം വരുന്നത്. കമ്പനിയുടെ മെറ്റീരിയൽ ഡിസൈൻ 3 അടിസ്ഥാനമാക്കിയുള്ളതാവും പുതിയ മാറ്റമെന്നാണ് അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെർജിന്‍റെ റിപ്പോര്‍ട്ട്.
ജിമെയിലിന്‍റെ അപ്‌ഗ്രേഡഡ് വെര്‍ഷനിലെ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ യൂട്ടിലിറ്റി ആപ്പുകളിലും കൊണ്ടുവരുമെന്നാണ് സൂചന. ഒരു ഡോക്യുമെന്‍റിന്‍റെ വൈറ്റ് പേജിൽ നിന്ന് വേറിട്ടുനിൽക്കാൻ സഹായിക്കുന്നതിന് ടൂൾബാറും കമന്‍റുകളും പോലുള്ള മേഖലകളിൽ ഇരുണ്ട നിറങ്ങൾ ചേര്‍ക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷെയര്‍ ബട്ടണിനായി വൃത്താകൃതിയില്‍ കോണുകളുള്ള ദീർഘചതുരങ്ങളെ കൂടുതല്‍ റൗണ്ടഡ് ഷേപ്പിലാക്കാനും സാധ്യതയുണ്ട്.
കൂടാതെ നേരത്തെ, സൂചിപ്പിച്ച തേര്‍ഡ് പാര്‍ട്ടി ചിപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഫീച്ചറും ഗൂഗിള്‍ നടപ്പിലാക്കും. ഇത് നോഷൻ, കോഡ എന്നിവയ്ക്ക് സമാനമായ രീതിയിൽ നിങ്ങളുടെ ജോലിയിൽ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളെ തടസമില്ലാതെ സംയോജിപ്പിക്കാനും പ്രാപ്‌തമാക്കും.