ETV Bharat / science-and-technology

എ സീരീസിലെ മൂന്നാമന്‍: ഗൂഗിള്‍ പിക്‌സല്‍ 6എ ജൂലൈ 28 വരെ ലഭ്യമാകില്ല

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഗൂഗിള്‍ പിക്‌സല്‍ 6എയുടെ സവിശേഷത 6.1 ഇഞ്ച് ഫുൾഎച്ച്‌ഡി+ 60 ഹെർട്‌സ് ഒഎൽഇഡി സ്‌ക്രീനാണ്

Google Pixel 6a features in an unboxing video ahead of its release  google pixel six a smart phone  prominent Google Tensor branding and a graphical chip illustration  8MP selfie camera with a punch hole in the center and a fingerprint reader  എ സീരീസിലെ മൂന്നാമന്‍  ഗൂഗിള്‍ പിക്‌സല്‍ 6എ  6 ജിബി റാമും 128 ജിബി സ്റ്റോറേജും
എ സീരീസിലെ മൂന്നാമന്‍ : ഗൂഗിള്‍ പിക്‌സല്‍ 6എ ജൂലൈ 28 വരെ ലഭ്യമാകില്ല
author img

By

Published : Jun 6, 2022, 8:52 AM IST

വാഷിംഗ്‌ടണ്‍: കഴിഞ്ഞ മാസം പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 6എ ജൂലൈ 28 വരെ ലഭ്യമാകില്ല. ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പിക്‌സല്‍ 6എ അവതരിപ്പിച്ചത്. എന്നാല്‍, ഒരു ഉപയോക്താവ് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്‌ത അൺബോക്‌സിങ് വീഡിയോയിൽ സ്‌മാർട്ട്‌ഫോണിന്‍റെ ഫീച്ചറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍സ്, പോർട്‌സ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഉള്‍പ്പെടുന്ന ചാര്‍ക്കോള്‍ വെര്‍ഷനാണ് ടിക്ടോക്കര്‍ കാണിച്ചിരിക്കുന്നത്. ജിഎസ്എം അരീന പറയുന്നതനുസരിച്ച് സ്‌മാര്‍ട്ട് ഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിളും യുഎസ്ബി-സി അഡാപ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിനും ഗൂഗിള്‍ ടെന്‍സര്‍ ബ്രാൻഡിങും ഗ്രാഫിക്കൽ ചിപ്പ് ഇല്ലുസ്ട്രഷനുമുണ്ട്.

ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടുകൂടിയ 6.1 ഇഞ്ച് ഫുൾഎച്ച്‌ഡി+ 60 ഹെർട്‌സ് ഒഎൽഇഡി സ്‌ക്രീനാണ് ഗൂഗിൾ പിക്‌സൽ 6എയുടെ സവിശേഷത. വീഡിയോ കോളുകള്‍ക്കും മറ്റുമായി 8 എംപി സെൽഫി ക്യാമറയും ചുവടെ ഫിംഗര്‍ പ്രിന്‍റ് റീഡറും അടങ്ങിയിട്ടുണ്ട്. പിന്നില്‍ എല്‍ഇഡി ഫ്ലാഷും 12.2 എംപി പ്രൈമറി ക്യാമറയും 12എംപി അൾട്രാവൈഡ് ക്യാമറയുമുണ്ട്.

കൂടാതെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ജിഎസ്എം അരീന റിപ്പോർട്ട് അനുസരിച്ച് സ്റ്റീരിയോ സ്‌പീക്കറുകൾ, ഐപി 67 റേറ്റിംഗ്, 5ജി കണക്റ്റിവിറ്റി, 18വാട്ട് ചാർജിങ്ങുള്ള 4,410 എംഎഎച്ച് ബാറ്ററി എന്നിവയും ഗൂഗിൾ പിക്‌സൽ 6എയുടെ സവിശേഷതകളാണ്.

Also Read തകര്‍പ്പന്‍ ക്യാമറ: നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.