ETV Bharat / science-and-technology

'വീഡിയോ കോളില്‍ സജീവമാകാം കൂട്ടത്തില്‍ ഗെയിമിങ്ങും'; ആന്‍ഡ്രോയിഡില്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

വീഡിയോ കോളുകളിൽ ഒരുമിച്ച് ഗെയിമുകൾ കാണാനും കളിക്കാനും കഴിയുക, സ്‌ക്രീൻ ഓഫാണെങ്കിൽ പോലും സമീപത്തുള്ള ഉപകരണങ്ങളിലേക്ക് സന്ദേശമയയ്ക്കുക തുടങ്ങിയ പുതിയ ഫീച്ചറുകള്‍ ആൻഡ്രോയിഡിൽ എത്തിക്കാന്‍ ഗൂഗിൾ

Google  Google New features  New features to Android devices  Google New features to Android devices  Google will introduce  a bunch of new features  new features on Android within a month  വീഡിയോ കോളില്‍ സജീവമാകാം  ആന്‍ഡ്രോയിഡില്‍  ഒരുകൂട്ടം പുതിയ ഫീച്ചറുകളൊരുക്കി ഗൂഗിള്‍  ഗൂഗിള്‍  വീഡിയോ കോളുകളിൽ ഒരുമിച്ച് ഗെയിമുകൾ  സ്‌ക്രീൻ  പുതിയ ഫീച്ചറുകള്‍  വാഷിങ്ടണ്‍  Latest Tech news  ജിഎസ്‌എം അരേന  കമ്പനി  ഇമോജികൾ  വീഡിയോ  ഗുഗിള്‍ മീറ്റ്
'വീഡിയോ കോളില്‍ സജീവമാകാം കൂട്ടത്തില്‍ ഗെയിമിങ്ങും'; ആന്‍ഡ്രോയിഡില്‍ ഒരുകൂട്ടം പുതിയ ഫീച്ചറുകളൊരുക്കി ഗൂഗിള്‍
author img

By

Published : Sep 11, 2022, 8:20 PM IST

ആൻഡ്രോയിഡിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. ജി ബോര്‍ഡും ഇമോജികളുമുള്‍പ്പെട്ട പുതിയ പ്രവേശനക്ഷമത ഫീച്ചർ തുടങ്ങി ഈ മാസത്തില്‍ ആൻഡ്രോയിഡിൽ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഫീച്ചറുകളെ കുറിച്ചാണ് കമ്പനി മനസ് തുറന്നിരിക്കുന്നത്. ഗൂഗിള്‍ മീറ്റ്, വെയര്‍ ഒഎസ്, നിയര്‍ബൈ ഷെയര്‍ തുടങ്ങിയവയിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുമെന്നും ശാസ്‌ത്ര സാങ്കേതിക രംഗത്തെ വിശകലന വിദഗ്‌ധരായ ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സന്ദേശം ടൈപ്പ് ചെയ്‌തതിന് ശേഷം അതിലേക്ക് വേഗത്തിൽ ഇമോജികൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ 'ഇമോജിഫൈ' ഫീച്ചർ ജി ബോര്‍ഡില്‍ ലഭിക്കും. ഇമോജികൾ സംയോജിപ്പിച്ച് പുതിയവ സൃഷ്‌ടിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇമോജി കിച്ചൺ ഫീച്ചറുമെത്തും. മാത്രമല്ല, ഫാൾ-തീം ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ മാഷപ്പുകളും ആന്‍ഡ്രോയില്‍ പുതുതായി ഒരുങ്ങുന്നുണ്ട്.

ഗൂഗിള്‍ മീറ്റിലെത്തുമ്പോള്‍ വീഡിയോ കോളുകളിൽ ഒരുമിച്ച് ഗെയിമുകൾ കാണാനും കളിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ തത്സമയ പങ്കിടൽ ഫീച്ചറുമെത്തും. കോളിനിടയില്‍ ഒരു നിർദിഷ്‌ട ഉപയോക്താവിനെ പിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറും അണിയറയിലൊരുങ്ങുന്നതായാണ് വിവരം. നിയര്‍ബൈ ഷെയറിലാവട്ടെ, അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഒരു ഓപ്റ്റ്-ഇൻ ഓപ്ഷനും ലഭ്യമാകും.

ഇതോടെ സ്‌ക്രീൻ ഓഫാണെങ്കിൽ പോലും സമീപത്തുള്ള ഉപകരണങ്ങളിലെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് താമസിക്കാതെ ഉള്ളടക്കം അയയ്ക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. എല്ലാത്തിലുമുപരി ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾക്കായി ഗൂഗിള്‍ ആപ്പുകളില്‍ ഒപ്റ്റിമൈസ് ചെയ്‌ത വലിയ വിജറ്റുകളും ലഭ്യമാകും. കാഴ്‌ച, ശ്രവണ പരിമിതിയുള്ളവര്‍ക്കും ആൻഡ്രോയിഡിൽ പുതിയ പ്രവേശനക്ഷമത ഫീച്ചറുകളെത്തുന്നുണ്ട്.

ഇഷ്‌ടാനുസൃത ശബ്‌ദ അറിയിപ്പുകള്‍ക്കായുള്ള കസ്‌റ്റം സൗണ്ട് നോട്ടിഫിക്കേഷനാണ് ഇവയില്‍ ഒന്ന്. ഇത് പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ നിര്‍ദിഷ്‌ട ശബ്‌ദങ്ങൾ കേൾക്കുമ്പോള്‍ വൈബ്രേഷനിലൂടെയോ ഫ്ലാഷിങ് ലൈറ്റിലൂടെയോ വെയര്‍ ഒഎസ് ഉപകരണങ്ങള്‍ വഴിയോ ഉപയോക്താവിന് അറിയിപ്പ് ലഭിക്കും. വെയര്‍ ഓപറേറ്റിങ് സിസ്‌റ്റങ്ങളില്‍ പുതിയ ബിറ്റ്‌മോജി വാച്ച് ഫെയ്‌സുകളും ലഭ്യമാകും. വിഷയങ്ങള്‍ കുറിച്ച് വയ്ക്കുന്നതിനോ മറ്റ് കുറിപ്പുകള്‍ തിരയുന്നതിനോ എളുപ്പമാക്കുന്ന പുതിയ ഗൂഗിള്‍ കീപ്പ് ടൈലും അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Also read: റീപോസ്റ്റ് ഫീച്ചർ പരീക്ഷിച്ച് ഇൻസ്റ്റഗ്രാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.