ന്യൂഡൽഹി: റിയൽമീ സി11 ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്ക്കെത്തും. ഫോണുകൾ ഫ്ലിപ്പ്കാർട്ടിലും റിയൽമീ.കോമിലും വാങ്ങാം. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയാണ് റിയൽമീ സി 11 പ്രവർത്തിക്കുന്നത്.
![Sale of Realme C 11 price features and specifications റിയൽമീ സി11 റിയൽമീ സി11 ഓഗസ്റ്റ് 19 മുതൽ വിപണിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/8476225_phone1.png)
നൈറ്റ്സ്‌കേപ്പ് മോഡ്, റിവേഴ്‌സ് ചാർജിങ്ങ് മുതലായ സവിശേഷതകൾ ഫോണിനുണ്ട്. 13 എംപി എഐ ഡ്യുവൽ ക്യാമറയാണ് റിയൽമി സി 11ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 1,999 രൂപ വിലയുള്ള 30W ഡാർട്ട് ചാർജ് 10000 എംഎഎച്ച് പവർ ബാങ്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ചും സ്മാർട്ട്‌ഫോൺ നിർമാതാവ് ട്വീറ്റ് ചെയ്തു.