ETV Bharat / science-and-technology

പ്രാദേശിക ഭാഷകളിൽ തത്സമയ പരിഭാഷയുമായി ഗൂഗിൾ പിക്‌സൽ ബഡ്‌സ് - പിക്‌സൽ ബഡ്‌സ് എ സിരീസ്

ഇന്ത്യയിലെ ട്രൂ-വയർലെസ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് പിക്‌സൽ ബഡ്‌സ് എ സീരീസ് അവതരിപ്പിക്കുന്നതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.

pixel buds a series  google pixel buds  ഗൂഗിൾ പിക്‌സൽ ബഡ്‌സ്  പിക്‌സൽ ബഡ്‌സ് എ സിരീസ്  pixel buds a series price
പ്രദേശിക ഭാക്ഷകളിൽ തത്സമയ പരിഭാഷയുമായി ഗൂഗിൾ പിക്‌സൽ ബഡ്‌സ്
author img

By

Published : Aug 18, 2021, 4:12 PM IST

ന്യൂഡൽഹി : പിക്‌സൽ 5a 5G ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തിക്കാത്തതിൽ നിരാശരാണ് ഗൂഗിളിന്‍റെ ആരാധകർ. എന്നാൽ പുതിയ ഫോണ്‍ അവതരിപ്പിച്ച അതേദിവസം തന്നെ പിക്‌സൽ ബഡ്‌സ് എ സിരീസ് ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കി. ജൂണിൽ ആഗോള വിപണിയിൽ എത്തിയ പിക്‌സൽ ബഡ്‌സ് എ സീരീസിന് ഇന്ത്യയിലെത്തുമ്പോൾ വില 9999 രൂപയാണ്.

Also Read: ഗൂഗിളിന്‍റെ പിക്‌സൽ 5a 5G പുറത്തിറങ്ങി ; വിലയില്‍ ട്വിസ്റ്റ്

12 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് പിക്‌സൽ ബഡ്‌സിന് നൽകിയിരിക്കുന്നത്. ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ഓഡിയോ വോളിയം കൂടുകയും കുറയുകയും ചെയ്യുന്ന അഡാപ്റ്റീവ് സൗണ്ട് ടെക്നോളജിയും എ സീരീസിൽ ഗൂഗിൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബംഗാളി, ഹിന്ദി, തമിഴ് എന്നിവയുൾപ്പെടെ 40ൽ അധികം ഭാഷകളിലേക്കുള്ള തത്സമയ പരിഭാഷയും പിക്‌സൽ ബഡ്‌സ് പിന്തുണയ്ക്കും. ഗൂഗിൾ പിക്‌സൽ ഫോണുകളിലും ആൻഡ്രോയിഡ് 6.0 തൊട്ടുള്ള ഒഎസുകൾ ഉപയോഗിക്കുന്നവയിലും തത്സമയ പരിഭാഷ സാധ്യമാകും.

ഒറ്റത്തവണത്തെ ചാർജിൽ 5 മണിക്കൂറും പിന്നീട് ചാർജിങ് കേയ്‌സിൽ നിന്നുള്ള ചാർജിൽ 24 മണിക്കൂറും ബഡ് പ്രവർത്തിക്കും. വാട്ടർ റെസിസ്റ്റന്‍റ് ആയതുകൊണ്ട് ഏത് സാഹചര്യത്തിലും പിക്‌സൽ ബഡ്‌സ് എ സീരീസ് ഉപയോഗിക്കാം.

pixel buds a series  google pixel buds  ഗൂഗിൾ പിക്‌സൽ ബഡ്‌സ്  പിക്‌സൽ ബഡ്‌സ് എ സിരീസ്  pixel buds a series price
പിക്‌സൽ ബഡ്‌സ് എ സിരീസ്

ഇന്ത്യയിലെ ട്രൂ-വയർലെസ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് പിക്‌സൽ ബഡ്‌സ് എ സീരീസ് അവതരിപ്പിക്കുന്നതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വളരെ വലിയ വളർച്ചയാണ് രാജ്യത്തെ ട്രൂ വയർലെസ് വിപണിയിൽ ഉണ്ടായത്.

ഈ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ മാത്രം 68 ശതമാനത്തിന്‍റെ വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായത്.

ഇന്ത്യൻ ബ്രാൻഡുകളായ ബോട്ട്, നോയ്‌സ് തുടങ്ങിയവർക്കാണ് ട്രൂ വയർലെസ് വിപണിയിൽ ആധിപത്യം. നിലവിൽ 37 ശതമാനം വിപണി വിഹിതവുമായി ബോട്ട് ആണ് ട്രൂ വയർലെസ് രംഗത്തെ ഒന്നാമൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.