ഹൈദരാബാദ്: വൺപ്ലസിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ബാന്‍ഡ് പുറത്തിറക്കി. വൺപ്ലസ് ഇന്ത്യ 2,499 രൂപക്കാണ് ബാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
![Features and specifications of OnePlus Band വൺപ്ലസിന്‍റെ പുതിയ സ്‌മാർട്ട് ബാന്‍റ് One plus Band new one plus band](https://etvbharatimages.akamaized.net/etvbharat/prod-images/10218472_fh.png)
സവിശേഷതകൾ:
- ഡ്യൂവൽ കളർ വേരിയെന്‍റ്
- ഇൻഫ്രാറെഡ് ലൈറ്റ് സെൻസറുകൾ വഴി രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ ട്രാക്കുചെയ്യുന്ന ബ്ലഡ് ഓക്സിജൻ സെൻസർ
- 100 എംഎഎച്ച് ബാറ്ററിയോടു കൂടിയ 14 ദിവസത്തെ ബാറ്ററി ബാക്കപ്പ്
- ടച്ച് കൺട്രോൾ ഉള്ള 1.1 ഇഞ്ച് വലിപ്പത്തിലുള്ള 126x126 പിക്സൽ എൽഇഡി ഡിസ്പ്ലെ
- ഉറക്കം അളക്കന്നുതിനായി പ്രത്യേക ഫ്യൂച്ചറുകൾ
- റിയൽ ടൈം ഹാർട്ട് മോണിറ്ററിംഗ്
- ബിൽട്ട് ഇൻ ആയ വൈബ്രോഷനോടുകൂടിയ ആലാം
- യോഗ, ക്രിക്കറ്റ് തുടങ്ങി 15 എക്സർസൈസ് മോഡുകൾ
- 5എടിഎം ഐപി68 വാട്ടർ റെസിസ്റ്റന്‍റ്
- ഉയർന്ന ജല സമ്മർദമുള്ള സ്ഥലങ്ങളിലേക്കായി ഡിസൈൻ ചെയ്തത്
- ഡസ്റ്റ് റെസിസ്റ്റന്‍റ്
- സംഗീതം, ക്യാമറ, കോൾ, മെസേജ് എന്നിവയിലേക്കുള്ള അധിവേഗ ആക്സസ്ബാന്ഡിന്റെ സവിശേഷതകൾ
വൺപ്ലസ് ഹെൽത്ത് ആപ്ലിക്കേഷൻ നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യും. നിങ്ങളുടെ വ്യക്തിഗത ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകളും സഹായകരമായ ഉപദേശങ്ങളും വൺപ്ലസ് ബാന്‍റ് നൽകും. ഗൂഗിൾ-പ്ലെൽ നിന്ന് ഉപയോക്താവിന് ബാന്‍ഡിന്‍റെ ഔദ്യോഗിക വൺപ്ലസ് ഹെൽത്ത് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാവുന്നതാണ്. വൺപ്ലസ് ബാൻഡും വൺപ്ലസ് ഫോണുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ കൂടുതൽ മികച്ച അനുഭവം നൽകും. വൺപ്ലസ് ബാൻഡ് എല്ലാ ബ്ലൂടൂത്ത് ഉപകരണങ്ങളുമായും കണക്ട് ചെയ്യാവുന്നതാണ്