ETV Bharat / science-and-technology

FM Radio | 284 നഗരങ്ങളിലായി 808 എഫ്എം സ്‌റ്റേഷനുകൾ, ഇ - ലേലം ഉടനെന്ന് മന്ത്രി അനുരാഗ് താക്കൂർ - FM radio stations

രാജ്യത്ത് റേഡിയോ സ്‌റ്റേഷനുകളുടെ വിപുലീകരണത്തിനായി 808 എഫ്എം സ്‌റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ

Radio  റേഡിയോ  808 എഫ്എം  ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്  എഫ്എം  റേഡിയോ സ്റ്റേഷനുകൾ  808 FM  FM  FM radio stations  e auction of 808 FM radio stations
FM Radio
author img

By

Published : Jul 23, 2023, 7:49 PM IST

ന്യൂഡൽഹി: റേഡിയോ ആശയവിനിമയത്തെ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 284 നഗരങ്ങളിലായി 808 എഫ്എം (808 FM) റേഡിയോ സ്റ്റേഷനുകളുടെ ഇ - ലേലം ഉടൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ ആണ് വിവരം പങ്കുവെച്ചത്. കമ്മ്യൂണിറ്റി റേഡിയോ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചതായും അദ്ദേഹം പറഞ്ഞു.

റീജിയണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 26 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 113 നഗരങ്ങളിൽ നിലവിൽ ഇന്ത്യയ്‌ക്ക് 388 എഫ്എം റേഡിയോ സ്റ്റേഷനുകളാണ് ഉള്ളത്. റേഡിയോ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി 284 നഗരങ്ങളിലായി 808 ചാനലുകളുടെ ലേലം നടത്താനാണ് സർക്കാർ നിലവിൽ പദ്ധതിയിടുന്നത്.

മേഖലകൾ പരിശോധിച്ച് ടവറുകൾ : കവറേജ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിദൂര പ്രദേശങ്ങളിൽ സർക്കാർ റേഡിയോ ടവറുകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നക്‌സൽ ബാധിത (Left Wing Extremism) മേഖലകളിലെ ടയർ-II, ടയർ-III നഗരങ്ങൾ കേന്ദ്രീകരിച്ചുകൂടിയാണ് എഫ്‌എം ശൃംഖല സർക്കാർ പിപുലീകരിക്കുന്നത്. ഈ വർഷം ആദ്യത്തിൽ ബ്രോഡ്‌കാസ്റ്റിങ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് നെറ്റ്‌വർക്ക് വികസന പദ്ധതിക്ക് (Broadcasting Infrastructure and Network Development scheme) സർക്കാർ അംഗീകാരം നൽകിയിരുന്നു.

also read : Artificial Intelligence | മാധ്യമലോകത്തും ഇനി 'എഐ'; ഉത്‌പാദനക്ഷമത വര്‍ധിക്കുമെന്ന് ഗൂഗിള്‍, ആശങ്കയില്‍ മാധ്യമപ്രവര്‍ത്തകര്‍

ഇത് പ്രകാരം രാജ്യത്തെ എഐആർ എഫ്‌എം ട്രാൻസ്‌മിറ്ററുകളുടെ (AIR FM transmitters) കവറേജ് ഭൂമിശാസ്‌ത്രപരമായ വിസ്‌തീർണം അനുസരിച്ച് യഥാക്രമം 59 ശതമാനത്തിൽ നിന്ന് 66 ശതമാനമായും ജനസംഖ്യ അനുസരിച്ച് 68 ശതമാനത്തിൽ നിന്ന് 80 ശതമാനമായും വർധിപ്പാക്കാനും തീരുമാനമായിരുന്നു. കൂടാതെ ആദിവസി മേഖലകൾ, അതിർത്തി പ്രദേശങ്ങൾ, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എട്ട് ലക്ഷത്തിലധികം ഡിഡി സൗജന്യ ഡിഷ് സെറ്റ് - ടോപ്പ് ബോക്‌സുകൾ നൽകാനും സർക്കാർ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

'എഐ ഫോർ ഇന്ത്യ 2.0' : ദിവസങ്ങൾക്ക് മുൻപാണ് വിവിധ ഇന്ത്യൻ ഭാഷകളിൽ സൗജന്യ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. 'എഐ ഫോർ ഇന്ത്യ 2.0' (AI for India 2.0) എന്ന പദ്ധതി സ്‌കിൽ ഇന്ത്യയുടെയും ജിയുവിഐയുടെയും (GUVI) സംയുക്ത സംരഭമാണ്. ഒൻപത് ഇന്ത്യൻ ഭാഷകളിലാണ് പ്രോഗ്രാം സജ്ജമാക്കിയിട്ടുള്ളത്. എൻസിവിഇടി, ഐഐടി മദ്രാസ് എന്നിവിടുങ്ങളിലാണ് ഈ അംഗീകൃത ഓൺലൈൻ പരിശീലനം നൽകുന്നത്.

Also read : AI FOR INDIA 2.0 | പ്രാദേശിക ഭാഷകളിൽ സൗജന്യ ഓണ്‍ലൈൻ എഐ പരിശീലനം; 'എഐ ഫോർ ഇന്ത്യ 2.0' അവതരിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.