ETV Bharat / science-and-technology

Chandrayaan 3 Vikram Lander Pragyan Rover Signals: ലാന്‍ഡറിലും റോവറിലും നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ല, ശ്രമം തുടര്‍ന്ന് ഐഎസ്ആര്‍ഒ - ചന്ദ്രയാന്‍ മൂന്ന് ഐഎസ്ആര്‍ഒ

ISRO About Vikram Lander Pragyan Rover Signals: ചന്ദ്രനില്‍ സൂര്യാസ്‌തമയം ആരംഭിച്ചതിന് പിന്നാലെ സെപ്‌റ്റംബര്‍ രണ്ട്, നാല് എന്നീ ദിവസങ്ങളിലാണ് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും യഥാക്രമം സ്ലീപ്പിങ് മോഡിലേക്ക് മാറിയത്.

Chandrayaan 3  Chandrayaan 3 Vikram Lander Pragyan Rover Signals  Vikram Lander Pragyan Rover  ISRO About Vikram Lander Pragyan Rover Signals  Chandrayaan 3 Latest Update  ചന്ദ്രയാന്‍ മൂന്ന്  വിക്രം ലാന്‍ഡര്‍ സിഗ്നല്‍  പ്രഗ്യാന്‍ റോവര്‍ സിഗ്നല്‍  ചന്ദ്രയാന്‍ മൂന്ന് ഐഎസ്ആര്‍ഒ  വിക്രം ലാന്‍ഡര്‍ പ്രഗ്യാന്‍ റോവര്‍ സിഗ്നലിന് ഇസ്രോ
Chandrayaan 3 Vikram Lander Pragyan Rover Signals
author img

By ETV Bharat Kerala Team

Published : Sep 23, 2023, 10:04 AM IST

Updated : Sep 23, 2023, 1:24 PM IST

ബെംഗളൂരു : ചന്ദ്രയാന്‍ മൂന്നിലെ (Chandrayaan 3) ലാന്‍ഡറും റോവറും സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഐഎസ്ആര്‍ഒ (ISRO). വിക്രം ലാന്‍ഡറില്‍ (Vikram Lander) നിന്നും പ്രഗ്യാന്‍ റോവറില്‍ (Pragyan Rover) നിന്നും സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് ഇന്നലെ ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരുന്നു (ISRO About Vikram Lander Pragyan Rover Signals). ചന്ദ്രനില്‍ സൂര്യാസ്‌തമയം ആരംഭിച്ചതിന് പിന്നാലെ സെപ്‌റ്റംബര്‍ രണ്ടിനാണ് പ്രഗ്യാന്‍ റോവര്‍ സ്ലീപ്പിങ് മോഡിലേക്ക് മാറിയത്.

തുടര്‍ന്ന്, നാലിനായിരുന്നു ലാന്‍ഡര്‍ സ്ലീപ്പിങ് മോഡിലേക്കായത്. മൈനസ് 150 ഡിഗ്രി കൊടും തണുപ്പില്‍ കഴിഞ്ഞിരുന്ന ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ വീണ്ടും സൂര്യപ്രകാശം ലഭിക്കുന്നതോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആര്‍ഒ.

നേരത്തെ സ്ലീപ്പിങ് മോഡിലേക്ക് മാറ്റുന്നതിന് മുന്‍പ് തന്നെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഐഎസ്ആര്‍ഓയ്‌ക്ക് കഴിഞ്ഞിരുന്നു. സൂര്യോദയത്തിന് പിന്നാലെ തന്നെ സൂര്യപ്രകാശം ആഗിരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സോളാര്‍ പാനലുകളും ഉപകരണത്തില്‍ ഘടിപ്പിച്ചിരുന്നു. സ്ലീപ്പിങ് മോഡിലായിരുന്ന രാത്രിയില്‍ ചാന്ദ്രോപരിതലത്തിലെ ശൈത്യം ഉപകരണങ്ങള്‍ താങ്ങാന്‍ വേണ്ട നടപടികളും സ്വീകരിച്ചിരുന്നു.

ആവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തിയ ശേഷമായിരുന്നു തുടര്‍ന്നുള്ള നടപടി ക്രമങ്ങളിലേക്ക് ഐഎസ്ആര്‍ഒ കടന്നത്. സെപ്‌റ്റംബര്‍ 22ന് തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും (ISRO Chairman S Somanath) വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ബെംഗളൂരുവിലെ കണ്‍ട്രോള്‍ സെന്‍ററില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ക്ക് ലാന്‍ഡറും റോവറും പ്രതികരിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്.

മൈനസ് 150 ഡിഗ്രിവരെയുണ്ടായിരുന്ന ചന്ദ്രനിലെ കാലാവസ്ഥയെ തുടര്‍ന്നാണ് ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതെന്ന് കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി (Union Science and Technology Minister) ജിതേന്ദ്ര സിങ് (Union Minister Jitendra Singh) അറിയിച്ചു. 'വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനായി ഐഎസ്ആര്‍ഒ ടീം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അനുകൂലമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

ഭൂമിയിലെ 14 ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു ചാന്ദ്രദിനത്തിലെ അതിശൈത്യമായ കാലാവസ്ഥയാണ് ഇതിനുള്ള കാരണം. എന്നിരുന്നാലും ഉപകരണങ്ങള്‍ തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും' -കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു (Minister Jitendra Singh Post In 'X' About Chandrayaan Reawaken Process).

Last Updated : Sep 23, 2023, 1:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.