ETV Bharat / science-and-technology

Chandrayaan 3 Soft landing 'ചന്ദ്രനെ വാനോളം കണ്ട്': ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാന്‍ഡിങ്ങ് ഓഗസ്റ്റ് 23ന് വൈകിട്ട് 5.45ന് - ഐഎസ്‌ആര്‍ഒ

Chandrayaan 3 final deboosting ചന്ദ്രയാന്‍ 2ന്‍റെ (Chandrayaan 2) പരാജയത്തിന് പിന്നാലെയുള്ള ശ്രമമായതിനാല്‍ ചന്ദ്രയാന്‍ 3ല്‍ (Chandrayaan 3) വലിയ പ്രതീക്ഷയിലാണ് ഐഎസ്‌ആര്‍ഒ. ചരിത്ര നേട്ടത്തിലേക്കാണ് രാജ്യം കുതിക്കുന്നത്.

moon landing to commence on Aug 23  Chandrayaan 3 Soft landing date ISRO  Chandrayaan 3 Soft landing  Chandrayaan 3 Soft landing on August 23  Chandrayaan 3 final deboosting  Chandrayaan 2  Chandrayaan 3  ചന്ദ്രയാന്‍  ചന്ദ്രയാന്‍ 3  ചന്ദ്രയാന്‍ 2  Indian space research organization  ഐഎസ്‌ആര്‍ഒ  Vikram Sarabhai
Chandrayaan 3 Soft landing
author img

By

Published : Aug 20, 2023, 11:49 AM IST

ബെംഗളൂരു: ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 (Chandrayaan 3) എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 23ന് വൈകിട്ട് 5.45ന് ചന്ദ്രയാന്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ആന്തരിക പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചന്ദ്രനിലെ നിര്‍ദിഷ്‌ട ലാന്‍ഡിങ് സൈറ്റില്‍ സൂര്യോദയത്തിനായി കാത്തിരിക്കുകയാണ് എന്നും ഐഎസ്‌ആര്‍ഒ (Indian space research organization) അറിയിച്ചു.

ഏറെ പ്രതീക്ഷ വച്ചിരുന്ന ചന്ദ്രയാന്‍ 2 (Chandrayaan 2) പരാജയപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ശ്രമമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന് സമാനമായ ലാന്‍ഡറും റോവറും ചന്ദ്രയാന്‍ 3 ല്‍ ഉണ്ടെങ്കിലും ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 Soft landing) നടത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചന്ദ്രയാന്‍ 3 പദ്ധതിയ്‌ക്ക് 250 കോടി രൂപയാണ് ചെലവായത് (ലോഞ്ച് വെഹിക്കിള്‍ ചെലവ് ഒഴികെ).

പരാജയത്തില്‍ കലാശിച്ച ചന്ദ്രയാന്‍ 2 (Chandrayaan 2) : ചന്ദ്രയാന്‍ 2ന്‍റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന്‍റെ പോരായ്‌മകള്‍ പരിഹരിച്ചാണ് പുതിയ ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് സോഫ്‌റ്റ് ലാന്‍ഡിങ്ങിന്‍റെ അസാനഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 പരാജയപ്പെടുന്നത്. സോഫ്‌റ്റ്‌വെയര്‍ തകരാറിലായതും അതുമൂലം വേഗത നിയന്ത്രിക്കുന്നതില്‍ വീഴ്‌ച വരികയും ചെയ്‌തതോടെ ക്രഷ്‌ ലാന്‍ഡിങ്ങിന് സാഹചര്യം ഒരുങ്ങുകയായിരുന്നു.

Also Read: Chandrayaan 3| ചന്ദ്രനെ കണ്‍നിറയെ കണ്ട് 'ചന്ദ്രയാന്‍ 3'; ആദ്യ ദൃശ്യം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ

ചന്ദ്രയാന്‍ 3ന് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാകാതിരിക്കാന്‍ ഐഎസ്‌ആര്‍ഒ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു തവണ പിഴവ് നടന്നില്ലെങ്കിലും റീ ലാന്‍ഡിങ് സൗകര്യം സജ്ജീകരിച്ചിരിക്കുന്നതാണ് പ്രധാന സവിശേഷത. സോഫ്‌റ്റ് ലാന്‍ഡിങ്ങിന് സഹായകമാകുന്ന തരത്തില്‍ ലളിതമാക്കിയ പേലോഡുകളാണ് ചാന്ദ്രയാന്‍ 3ല്‍ ഉള്ളത്.

അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്‌ഡന്‍സ് കാമറകള്‍ രണ്ടെണ്ണം ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ സജ്ജീകരണം ഉള്ളതിനാല്‍ തന്നെ ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ്ങില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക് വലിയ പ്രതീക്ഷമാണുള്ളത്.

രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് അവസാന ഡീബൂസ്റ്റ് പൂര്‍ത്തിയാക്കിയത്. വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടതായി വെള്ളിയാഴ്‌ച അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവായ വിക്രം സാരാഭായിയോടുള്ള (Vikram Sarabhai) ബഹുമാനാര്‍ഥം അദ്ദേഹത്തിന്‍റെ പേരാണ് ലാന്‍ഡറിന് നല്‍കിയിരിക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

Also Read : Chandrayaan 3 final deboosting Success : ചന്ദ്രനിലെ 'സൂര്യോദയം' കാത്ത് ചന്ദ്രയാന്‍; അവസാന ഡീബൂസ്‌റ്റിങ്ങും വിജയകരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.