ടൂറിങ്ങ് മോഡലായ ഡൊമിനോറിന് ബജാജ് വില കുറച്ചു. ഡൊമിനോറിന്‍റെ 250 സിസിക്ക് 16,800 രൂപയാണ് കമ്പനി കുറച്ചത്. ഇനി മുതൽ ഡൊമിനോർ 250ക്ക് 1,54,176 രൂപയായിരിക്കും ഡൽഹിയിലെ എക്‌സ് ഷോറും വില. നിർമാണ വസ്‌തുക്കളുടെ നിരക്കിലുണ്ടായ വർധനവ് മൂലം ഹീറോ മോട്ടോകോർപ് ഉൾപ്പടെയുള്ളവർ വില വർധിപ്പിക്കുമ്പോഴാണ് ബജാജിന്‍റെ ഈ തീരുമാനം.
Also Read: എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിക്ക് താഴെ
വില കുറച്ച് കൂടുതൽ വില്പനയാണ് ബജാജിന്‍റെ ലക്ഷ്യം. 27 പിഎസ് പവറും 23.5 എൻഎം ടോർക്കും പ്രധാനം ചെയ്യുന്ന ലിക്വിഡ്-കൂൾഡ് 248.8 സിസി ഡിഎഎച്ച്‌സി എഞ്ചിനാണ് ഡൊമിനോ 250ക്ക്. മികച്ച ഹാൻഡിലിങ്ങും ഇരട്ട-ബാരൽ എക്‌സ്‌ഹോസ്റ്റും നൽകുന്ന അപ്-സൈഡ്-ഡൗണ്‍ ഫോർക്കുകൾ ഉൾപ്പടെ ഡൊമിനാർ 400ന്‍റെ സവിശേഷതകളെല്ലാം സിസി കുറഞ്ഞ പതിപ്പിലും ബജാജ് നിലനിർത്തിയിട്ടുണ്ട്.
സമയവും യാത്ര വിവരങ്ങളും കാണിക്കുന്ന ഒരു സെക്കന്‍ററി ഡിസ്പ്ലേയും ഡൊമിനോർ 250യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനിയൻ റെഡ്, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഡൊമിനോർ 250 ലഭ്യമാണ്. 2020 മാർച്ചിലാണ് ഡൊമിനോറിന്‍റെ 250 മോഡൽ ബജാജ് അവതരിപ്പിച്ചത്. 2016ൽ എത്തിയ ഡൊമിനോർ 400ന്‍റെ വിജയത്തെ തുർന്നാണ് ബജാജ് പവർ കുറഞ്ഞ മോഡൽ കൂടി അവതരിപ്പിച്ചത്.