ETV Bharat / science-and-technology

ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നു, പകരം മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിപ്പിക്കും; മുന്നറിയിപ്പുമായി ആപ്പിള്‍ - ഏറ്റവും പുതിയ വാര്‍ത്ത

ഫോക്സ്കോൺ ടെക്‌നോളജി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള തായ്‌വാനീസ് അസംബ്ലർമാരെ ആശ്രയിച്ചിരിക്കുന്നത് കുറയ്ക്കുവാനാണ് ആപ്പിളിന്‍റെ ചില ഉപകരണങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നത്

apple  apple plans to shift production from china  from china to asian countries  wake of violent protests  apple new products  apple 14  protest in apple factory  Foxconn Technology Group  iPhone City  latest tech news  apple iphone  latest news today  ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നു  ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നു  മുന്നറിയിപ്പുമായി ആപ്പിള്‍  ഫോക്സ്കോൺ ടെക്‌നോളജി  ആപ്പിള്‍  ഷെങ്ഷൂ ഐഫോണ്‍ സിറ്റി പ്ലാന്‍റില്‍  ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നു, പകരം മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിപ്പിക്കും; മുന്നറിയിപ്പുമായി ആപ്പിള്‍
author img

By

Published : Dec 5, 2022, 11:28 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ ടെക്ക് ഭീമനായ ആപ്പിളിന്‍റെ ചില ഉപകരണങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും നീക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനയ്‌ക്ക് പകരം മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രധാനമായും ഇന്ത്യയിലും വിയറ്റ്നാമിലും ഉത്പാദനം കൊണ്ടുവരാന്‍ കമ്പനി വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോക്സ്കോൺ ടെക്‌നോളജി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള തായ്‌വാനീസ് അസംബ്ലർമാരെ ആശ്രയിച്ചിരിക്കുന്നത് കുറയ്ക്കുവാനാണ് ആപ്പിളിന്‍റെ നീക്കം.

ചൈനയുടെ നിലവിലെ ആപ്പിള്‍ നിര്‍മാണ യൂണിറ്റായ ഷെങ്ഷൂ ഐഫോണ്‍ സിറ്റി പ്ലാന്‍റില്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്പാദനം മാറ്റാന്‍ പദ്ധതിയിടുന്നത്. ചൈനയിൽ, ഐഫോണിന്‍റെയും മറ്റ് ആപ്പിൾ ഉത്‌പന്നങ്ങളുടെയും നിര്‍മാണത്തിനായി 300,000 തൊഴിലാളികളാണ് ഷെങ്ഷൂവിലെ ഫോക്‌സ്‌കോണിന്‍റെ നേതൃത്വത്തിലുള്ള ഫാക്‌ടറിയില്‍ ജോലി ചെയ്‌തു വരുന്നത്. ഷെങ്ഷൂവിലെ ആപ്പിള്‍ പ്ലാന്‍റായിരുന്നു ഒരു ഘട്ടത്തിൽ, ഐഫോണുകളുടെ പ്രോ ലൈനപ്പിന്‍റെ 85 ശതമാനത്തിന്‍റെയും പങ്ക് വഹിച്ചിരുന്നതെന്ന് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്‍റെ റിസർച്ച് പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്‌ടറിയിലെ പ്രതിഷേധ സമരത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രതിഷേധം ഐഫോണ്‍ 14ന്‍റെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. മാത്രമല്ല, ചൈനയിലെ കൊവിഡ് നിയന്ത്രണങ്ങളും ഉത്പാദനത്തിന് തിരിച്ചടിയായി.

അതേസമയം, ടെക് ഭീമന്‍റെ ഉത്പാദനം ഒരു പ്രത്യേക സ്ഥലത്തെ മാത്രം ആശ്രയിച്ചിരിക്കുന്നത് കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. പ്രതിസന്ധിയിലായ ആഗോള സമ്പദ് വ്യവസ്ഥയും ആപ്പിളിന്‍റെ സാമ്പത്തിക മന്ദഗതിയും കണക്കിലെടുത്താല്‍ പുതിയ രാജ്യത്ത് പുതിയ വിതരണക്കാരെ നിയമിക്കുന്നത് ആപ്പിളിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നതാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.