ETV Bharat / science-and-technology

'പ്രോജക്‌ട് ടൈറ്റൻ' ഉടൻ; ഇലക്‌ട്രിക് കാർ പദ്ധതിക്കായി ടീം രൂപീകരിക്കാൻ ഒരുങ്ങി ആപ്പിൾ - ആപ്പിൾ ഇലക്‌ട്രിക് കാർ പ്രോജക്‌ട് ടൈറ്റൻ

ഈ വർഷം അവസാനത്തോടെയാകും ഇലക്‌ട്രിക് കാർ പ്രോജക്‌ട് ആയ 'പ്രോജക്‌ട് ടൈറ്റൻ' ആയി ആപ്പിൾ ടീം രൂപീകരിക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.

Apple  electric car  Project Titan  the SixtyEight Research  പ്രോജക്‌ട് ടൈറ്റൻ  Apple electric car Project  ആപ്പിൾ ഇലക്‌ട്രിക് കാർ പദ്ധതി  ആപ്പിൾ  ടെക് ഭീമൻ ആപ്പിൾ  ആപ്പിൾ ഇലക്‌ട്രിക് കാർ പ്രോജക്‌ട് ടൈറ്റൻ  ദി സിക്‌സ്റ്റിഎയ്‌റ്റ് റിസർച്ച്
'പ്രോജക്‌ട് ടൈറ്റൻ' ഉടൻ; ഇലക്‌ട്രിക് കാർ പദ്ധതിക്കായി ടീം രൂപീകരിക്കാൻ ഒരുങ്ങി ആപ്പിൾ
author img

By

Published : Sep 30, 2022, 1:23 PM IST

സാൻ ഫ്രാൻസിസ്‌കോ: 'പ്രോജക്‌ട് ടൈറ്റൻ' ഇലക്‌ട്രിക് കാർ പദ്ധതിയ്ക്കായി ടെക് ഭീമനായ ആപ്പിൾ ടീം രൂപീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെയാകും ഇലക്‌ട്രിക് കാർ പ്രോജക്‌ടിനായി ആപ്പിൾ ടീം രൂപീകരിക്കുക. കൊവിഡ് കാലത്ത് നിലച്ച പദ്ധതി വീണ്ടും അവതരിപ്പിക്കുന്നതിനായി ആപ്പിൾ ടീം രൂപീകരിക്കുകയാണെന്ന് അനലിസ്റ്റ് മിങ്-ചി കുവോ പറയുന്നു.

ആപ്പിൾ ഇലക്‌ട്രിക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കമ്പനി വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലളിതമായ സിറ്റി കാർ അവതരിപ്പിക്കാനായിരുന്നു ആദ്യം കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോൾ അത് ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത സ്വയം പ്രവർത്തിക്കുന്ന കാർ നിർമാണത്തിന് പദ്ധതിയിടുകയാണെന്ന് വ്യവസായ വിശകലന വിദഗ്‌ധർ പറയുന്നു.

ആപ്പിൾ 2014ൽ ഷെൽ കമ്പനിയായ ദി സിക്‌സ്റ്റിഎയ്‌റ്റ് റിസർച്ച് രൂപീകരിച്ചതോടെയാണ് പ്രോജക്‌ട് ടൈറ്റൻ ആരംഭിച്ചത്. എന്നാൽ ടീമുകളിലുണ്ടായ മാറ്റം, മാനേജ്‌മെന്‍റിന്‍റെ മാറ്റം, പദ്ധതിയുടെ ലക്ഷ്യത്തിലുണ്ടായ മാറ്റങ്ങൾ എന്നിവയുടെയൊക്കെ ഫലമായി പ്രോജക്‌ട് തകർന്നു. ആപ്പിൾ ടെക്‌നോളജീസിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന ബോബ് മാൻസ്‌ഫീൽഡ് ആണ് നിലവിൽ പ്രോജക്‌ട് ടൈറ്റൻ നയിക്കുന്നത്.

കൊവിഡ് ഉൾപ്പെടെയുള്ള പദ്ധതിയിലുണ്ടായ തടസങ്ങൾ മാറി വരുന്നതിനാൽ വീണ്ടും പ്രോജക്‌ട് ടൈറ്റനുമായി മുന്നോട്ട് പോകാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.