ആപ്പിളിന്‍റെ (Apple) ഏറ്റവും പുതിയ വെര്‍ഷന്‍ ഐഫോണ്‍ 15യുടെ (iPhone 15 Series Sale In India) വില്‍പ്പന ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 15 (iPhone 15), ഐഫോണ്‍ 15 പ്ലസ് (iPhone 15 Plus), ഐഫോണ്‍ 15 പ്രോ (iPhone 15 Pro), ഐഫോണ്‍ 15 പ്രോ മാക്‌സ് (iPhone 15 Pro Max) എന്നിവയുടെ ഇന്ത്യയിലെ വില്‍പ്പന ഇന്നാണ് (സെപ്‌റ്റംബര്‍ 22) ആരംഭിച്ചത്. ഐഫോണ്‍ 15ന്‍റെ 128 ജിബി മോഡല്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ ഏകദേശം 67,000 (799 USD) രൂപയാണ് നല്‍കേണ്ടത് (iPhone 15 Price in India).
74,000 (899 USD) രൂപ മുതലാണ് ഐഫോണ്‍ 15 പ്ലസ് 128 ജിബിയുടെ വില (iPhone 15 Plus Price In India). ഐഫോണ്‍ 15 പ്രോ 128 ജിബി വെര്‍ഷന് ഏകദേശം 84,000 (999 USD) രൂപ ആണ് ഇന്ത്യയിലെ വില (iPhone 15 Pro Price In India). ഐഫോണ്‍ 15 പ്രോ മാക്‌സിന് ഏകദേശം ഒരുലക്ഷം (1199 USD) രൂപയാണ് ഇന്ത്യയില്‍ (iPhone 15 Pro Max Price In India). നീല, കറുപ്പ്, പിങ്ക്, മഞ്ഞ, പച്ച നിറങ്ങളിലാണ് ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 12ന് നടന്ന വാണ്ടര്‍ലസ്റ്റ് ഇവന്‍റില്‍ ആയിരുന്നു ഐഫോണ്‍ 15 സീരീസിലെ ഫോണുകള്‍ അവതരിപ്പിച്ചത്. ഇവയ്‌ക്കൊപ്പം തന്നെയാണ് ആപ്പിള്‍ വാച്ച് സീരീസ് 9 (Apple Watch Series 9) ആപ്പിള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രോ മോഡലുകളുടെ പ്രത്യേകതയായിരുന്ന എ16 ബയോണിക് ചിപ്, ഡൈനാമിക് ഐലൻഡ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ സീരിസിലെ മുഴുവന്‍ ഫോണും ആപ്പിള്‍ പുറത്തിറക്കിയിട്ടുള്ളത്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളില്‍ പ്രൈമറി കാമറ രണ്ടും ക്വാഡ് പിക്‌സര്‍ സെന്‍സറിനൊപ്പം f/1.6 അപ്പേർച്ചറുമുള്ള 48 മെഗാപിക്‌സൽ വൈഡ് ആംഗിള്‍ കാമറയാണ്. സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസേഷനും എഫ്/1.6 അപ്പേർച്ചറുമുള്ള 12 മെഗാപിക്‌സലിന്‍റെ അള്‍ട്ര വൈഡ് കാമറയും ഫോണിലുണ്ട്. സെൽഫി, വീഡിയോ ചാറ്റ് എന്നിവയ്‌ക്കായി ഫോണിന്‍റെ മുന്‍വശത്ത് ഡൈനാമിക് ഐലന്‍ഡിൽ 12 മെഗാപിക്‌സൽ ട്രൂ ഡെപ്‌ത് കാമറയാണ്.
6.1, 6.7 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍. സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേയില്‍ 1600 നിറ്റ്‌സ് എച്ച്‌ഡിആര്‍ ബ്രൈറ്റ്‌നെസാണുള്ളത്. ഇതിലൂടെ വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്‌സ് ബ്രൈറ്റ്‌നെസാണ് ലഭിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 14 സിരീസിന്‍റെ ഇരട്ടിയാണിത്. പുതിയ മോഡലുള്‍ ക്രാഷ് ഡിറ്റക്ഷൻ 3, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് എന്നിവ ഉൾപ്പെടെ അടിയന്തര സാഹചര്യത്തിൽ സഹായം നൽകുന്നതിനുള്ള നിർണായക സുരക്ഷ മാർഗങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ ശ്രേണിയിലെ ഫോണുകള്‍ക്കെല്ലാം യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ചാര്‍ജിങ് സംവിധാനമാണ് നല്‍കിയിട്ടുള്ളത്.