മൊബൈല്‍ ഉപയോക്താക്കളുടെ ഏറ്റവും പ്രിയമേറിയ ബ്രാന്‍ഡ് എന്ന നേട്ടം ഐഫോണ്‍ (IPhone) സ്വന്തമാക്കിയിട്ട് വര്‍ഷങ്ങളായി. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ടെക് ഭീമനായ (American multinational tech giant) ഐഫോണിന്‍റെ പുതിയ മോഡലുകളുടെ ലോഞ്ചിങ് ഉപയോക്താക്കള്‍ അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ആപ്പിള്‍ (Apple) ഐഫോണ്‍ 15 (Apple IPhone 15 Model Launch) ലോഞ്ചിന് ഒരുങ്ങുകയാണ്.
ഇന്ത്യന്‍ സമയം രാത്രി 10.30ഓടെയാണ് പുതിയ മോഡല്‍ ലോഞ്ച് ചെയ്യുക. ആപ്പിളിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഇതിനോടകം തന്നെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. ആപ്പിളിന്‍റെ കഴിഞ്ഞ വര്‍ഷത്തെ നേട്ടം എന്തെല്ലാമാണെന്നും ഭാവിയില്‍ ആപ്പിള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്നും സിഇഒ ടിം കുക്ക് (Tim Cook) ലോഞ്ചിങ് ഇവന്‍റില്‍ സംസാരിക്കും.
apple.comലും Apple Tv ആപ്പിലും ലോഞ്ചിങ് കാണാനാവും. ആപ്പിള്‍ പാര്‍ക്കിലെ സ്‌റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ലോഞ്ചിങ് ഇവന്‍റ് നടക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് തുടങ്ങിയ മോഡലുകളാണ് ഈ ശ്രേണിയില്‍ ലോഞ്ചിനെത്തുന്നത്.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ എന്നിവ 6.1 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയും ഐഫോണ്‍ പ്ലസ്, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ 6.7 ഇഞ്ച് ഡിസ്‌പ്ലേയോടെയും ആയിരിക്കും. ഇതുവരെയുള്ള മോഡലുകളെ അപേക്ഷിച്ച് കനം കുറഞ്ഞ് ബെസെല്‍സ് ഉള്‍പ്പടെയുള്ള ഡിസൈനുകളായിരിക്കും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഉണ്ട്.
ഐഫോണ്‍ പ്രോ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന് 18 ഗ്രാം ഭാരം കുറവായിരിക്കും. വീതി 70.6 മില്ലീമീറ്റര്‍, നീളം 14.6 മില്ലീമീറ്റര്‍. ഐഫോണ്‍ 15 $799 അതായത് 79900 രൂപയ്‌ക്ക് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഐഫോണ്‍ 15 പ്ലസ് ഇന്ത്യയില്‍ 89,900 രൂപ മുതല്‍ ആരംഭിക്കും.
എന്നാല്‍, ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഐഫോണ്‍ 15 പ്രോയ്‌ക്കും ഐഫോണ്‍ 15 പ്രോ മാക്‌സിനും വില കൂടാന്‍ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വിലകൂടിയ മോഡലായിരിക്കും ഐഫോണ്‍ 15 ശ്രേണികളിലുള്ളത്. ഐഫോണ്‍ 15 മോഡലുകളില്‍ 48 മെഗാപിക്‌സല്‍ സെന്‍സര്‍ അടക്കം മൂന്ന് ക്യാമറകള്‍ തന്നെയായിരിക്കും ഉണ്ടാവുക.
അതേസമയം, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമാണ് ഐഫോണിന്‍റെ നിലവിലുണ്ടായിരുന്ന മോഡലുകളുടെ വിലക്കുറവ്. ഇത് ഏറ്റവുമധികം സന്തോഷം നല്‍കുന്നത് ഐഫോണ്‍ 14 (I phone 14) സീരീസ് ആരാധകരെയാണ്. ഫ്ലിപ്‌കാര്‍ട്ട് പോലുള്ള ഇ - കൊമേഴ്‌സ് ആപ്പിലാണ് വിലക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലക്കുറവിലാണ് ഇപ്പോള്‍ ഐഫോണ്‍ 14 റെഡ് വേരിയന്‍റ് ഫ്ലിപ്‌കാര്‍ട്ടില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 16,901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉപയോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക. സാധാരണ വിലയോട് താരതമ്യം ചെയ്യുമ്പോള്‍ 12,901 രൂപയുടെ കിഴിവാണ് ഇവിടെ ലഭിക്കുന്നത്. ഇതിനുപുറമെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 4000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.
ഐഫോണ്‍ 14ന് മാത്രമല്ല, അതിനുമുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 13ഉം ഇപ്പോള്‍ വിലക്കുറവില്‍ ലഭിക്കുന്നു. നിലവില്‍ 56,999 രൂപയാണ് ഫ്ലിപ്‌കാര്‍ട്ടില്‍ ഐഫോണ്‍ 13ന് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന പ്രാരംഭ വില. ഐഫോണ്‍ 14ന് സമാനമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ബാങ്ക് ഓഫര്‍ ഉള്‍പ്പെടുത്തി 54,999 രൂപയ്‌ക്ക് ഇത് വാങ്ങാന്‍ സാധിക്കും.